റൂട്ട് വിരിച്ച വലയില്‍ ഇന്ത്യ വീണു; രണ്ടാം ഏകദിനത്തില്‍ 86 റണ്‍സ് തോല്‍വി 

ഇതോടെ 17ന് നടക്കുന്ന മൂന്നാം ഏകദിനം പരമ്പര ജേതാക്കളെ നിര്‍ണയിക്കും
റൂട്ട് വിരിച്ച വലയില്‍ ഇന്ത്യ വീണു; രണ്ടാം ഏകദിനത്തില്‍ 86 റണ്‍സ് തോല്‍വി 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 86റണ്‍സ് തോല്‍വി. ഒന്നാം ഏകദിനത്തില്‍ ബാറ്റിംഗിലും ബോളിങ്ങിലും തിളങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി അടിയറവുപറയുകയായിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 323റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാട്ടിങ്ങിനിറങ്ങിയ ഇന്ത്യന്‍ നിര 50ഓവറില്‍ 236റണ്‍സെടുത്ത് എല്ലാവരും പുറത്തായി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലായി.  ഇതോടെ 17ന് നടക്കുന്ന മൂന്നാം ഏകദിനം പരമ്പര ജേതാക്കളെ നിര്‍ണയിക്കും. 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 322റണ്‍സ് നേടിയത്. 113റണ്‍സ് അടിച്ചുകൂട്ടിയ ജോ റൂട്ടിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തുണച്ചത്. ആദ്യ വിക്കറ്റിലെ 69റണ്‍സ് കൂട്ടുകൊട്ടിന് പിന്നാലെ വിക്കറ്റുകള്‍ കൊഴിഞ്ഞ് തുടങ്ങിയപ്പോള്‍ മുന്‍ മത്സരത്തിന്റെ ആവര്‍ത്തനമായിരിക്കുമോ എന്ന് തോന്നിച്ചെങ്കിലും മൂന്നാം വിക്കറ്റില്‍ ഓയിന്‍ മോര്‍ഗനും ജോ റൂട്ടും ചേര്‍ന്ന് കരകയറ്റി. എന്നാല്‍ മോര്‍ഗന്‍ പുറത്തായതോടെ ഇംഗ്ലണ്ട് നിര വീണ്ടും തകര്‍ന്നു 189/2 എന്ന നിലയില്‍ നിന്ന് 239/ 6 എന്ന നിലയിലേക്ക് എത്തുകയായിരുന്നു. പിന്നീട് ഡേവിഡ് വില്ലിക്കൊപ്പം ചേര്‍ന്ന് റൂണ്ട് ആതിഥേയരെ 300കടത്തി. 109 പന്തില്‍ നിന്ന് സെഞ്ചറി തികച്ച റൂട്ടിനെ 113റണ്‍സെടുത്തു നില്‍കെ അവസാന പന്തില്‍ ധോണി റണ്ണൗട്ടാക്കി. 

മറിപടി ബാറ്റിങ്ങിനിരങ്ങിയ ഇന്ത്യന്‍ നിരയില്‍ 46 റണ്‍സ് നേടിയ സുരേഷ് റെയ്‌നയും 45റണ്‍സ് നേടിയ നായകന്‍ കൊഹ്ലിയും ഒഴികെ മറ്റാര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. ഓപ്പണിങ് സഖ്യമായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് 8.2ഓവറില്‍ 49റണ്‍സ് നേടി എന്നാല്‍ രോഹിത് അടിയറവുപറഞ്ഞതോടെ ഇന്ത്യന്‍ നിരയുടെ പതനം തുടങ്ങി. കെ.എല്‍ രാഹുല്‍ (പൂജ്യം), എം.എസ്. ധോണി (59 പന്തില്‍ 37), ഹാര്‍ദിക് പാണ്ഡ്യ (22 പന്തില്‍ 21), ഉമേഷ് യാദവ് (പൂജ്യം), കുല്‍ദീപ് യാദവ് (26 പന്തില്‍ എട്ട്), സിദ്ധാര്‍ഥ് കൗള്‍ (രണ്ട് പന്തില്‍ ഒന്ന്), യുസ്‌വേന്ദ്ര ചഹല്‍ (12 പന്തില്‍ 12) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com