പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ലങ്കയും; ചാന്‍ഡിമലിനും ഹതുരസിംഗയ്ക്കും ഗുരുസിന്‍ഹയ്ക്കും സസ്‌പെന്‍ഷന്‍ 

പന്തില്‍ കൃത്രിമം കാണിച്ച കുറ്റത്തിന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചാന്‍ഡിമല്‍, പരിശീലകന്‍ ചന്ദ്രിക ഹതുരസിംഗ, മാനേജര്‍ ആസങ്ക ഗുരുസിന്‍ഹ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ലങ്കയും; ചാന്‍ഡിമലിനും ഹതുരസിംഗയ്ക്കും ഗുരുസിന്‍ഹയ്ക്കും സസ്‌പെന്‍ഷന്‍ 

സ്‌ത്രേലിയക്ക് പിന്നാലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് ശ്രീലങ്കയും. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ച കുറ്റത്തിന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചാന്‍ഡിമല്‍, പരിശീലകന്‍ ചന്ദ്രിക ഹതുരസിംഗ, മാനേജര്‍ ആസങ്ക ഗുരുസിന്‍ഹ എന്നിവര്‍ക്ക് ഐ.സി.സി സസ്‌പെന്‍ഷന്‍ വിധിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും ഏകദിന പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലുമാണ് സസ്‌പെന്‍ഷന്‍. മൂവര്‍ക്കും സസ്‌പെന്‍ഷനൊപ്പം ആറ് ഡിമെറിറ്റ് പോയിന്റുകളും ശിക്ഷയുണ്ട്. സസ്‌പെന്‍ഷന്‍  കാലത്ത് ടീമുമായി യാതൊരുവിധത്തിലുള്ള ബന്ധങ്ങളും പാടില്ല. ഇതോടെ ഹതുരസിംഗയ്ക്കും ഗുരുസിന്‍ഹയ്ക്കും ഡ്രസിങ് റൂമിലോ മത്സരത്തിന് മുന്‍പുള്ള വേളകളിലോ ഒന്നും താരങ്ങളുമായി ഇടപെടാന്‍ സാധിക്കില്ല.

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ചാന്‍ഡിമല്‍ ഉമിനീരും മിഠായിയുടെ മധുരവും ചേര്‍ത്ത് പന്തില്‍ കൃത്രിമം നടത്തിയത്. ടെലിവിഷന്‍ ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളാണ് താരത്തെ കുരുക്കിയത്. പന്തിന്റെ സ്പിന്നില്‍ വ്യതിയാനം വരുത്താനായിട്ടാണ് ചാന്‍ഡിമല്‍ പന്ത് ചുരണ്ടിയത്. വിവാദം നടന്നയുടനെ ചാന്‍ഡിമലിനെ വിന്‍ഡീസിനെതിരെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്നതില്‍ നിന്ന് ഐ.സി.സി വിലക്കി. ആരോപണത്തെ എതിര്‍ത്ത് മത്സരത്തിന്റെ മൂന്നാം ദിനം ഫീല്‍ഡിങിനിറങ്ങാന്‍ കോച്ചും ക്യാപ്റ്റനും മാനേജറും വിസമ്മതം പ്രകടിപ്പിച്ചതും വിവാദമായിരുന്നു. സ്വതന്ത്ര നിയമ കമ്മിഷണറായ ക്യൂന്‍സ് കൗണ്‍സിലര്‍ മിഷേല്‍ ബെലോഫാണ് ആറ് മണിക്കൂറോളം വാദം കേട്ട ശേഷം മൂവര്‍ക്കുമെതിരേ ശിക്ഷ വിധിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരേ ആദ്യ ടെസ്റ്റ് വിജയിച്ച് നില്‍ക്കുന്ന ശ്രീലങ്കയ്ക്ക് ക്യാപ്റ്റനും കോച്ചിനും സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നത് വന്‍ തിരിച്ചടിയായി. വെള്ളിയാഴ്ചാണ് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com