എന്റെ പ്രായത്തിലുള്ളവര്‍ പോവുക ചൈനയിലേക്ക്, എന്റെ സ്‌റ്റൈല്‍ അതല്ലെന്ന് ക്രിസ്റ്റിയാനോ

എന്റെ പ്രായത്തിലുള്ളവര്‍ പോവുക ചൈനയിലേക്ക്, എന്റെ സ്‌റ്റൈല്‍ അതല്ലെന്ന് ക്രിസ്റ്റിയാനോ

ഈ പ്രായത്തിലെ കളിക്കാര്‍ ഭൂരിഭാഗവും ചൈനയിലേക്കോ ഖത്തറിലേക്കോ ആയിരിക്കും കളിക്കാനായി പോവുക

എന്റെ പ്രായത്തിലെ കളിക്കാര്‍ ചൈനയിലേക്ക് പോവുകയാണ് പതിവ്. എന്നാല്‍ ഞാന്‍ അതിന് തയ്യാറല്ല. യുവന്റ്‌സിലെത്തിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

റയല്‍ വിട്ടതില്‍ എനിക്ക് യാതൊരു ദുഃഖവുമില്ല. ഇത് വലിയ ക്ലബാണ്. എന്റെ ഈ പ്രായത്തിലെ കളിക്കാര്‍ ഭൂരിഭാഗവും ചൈനയിലേക്കോ ഖത്തറിലേക്കോ ആയിരിക്കും കളിക്കാനായി പോവുക, അവരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് പറയുന്നത്. ഇതുപോലൊരു വലിയ ക്ലബിലേക്ക് തനിക്ക് അവസരം നല്‍കിയതിന് നന്ദി പറയുന്നുവെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. 

ഖത്തര്‍ ഫുട്‌ബോള്‍ ക്ലബ് അല്‍ സാദിന് വേണ്ടി കളിക്കുന്ന ബാഴ്‌സലോണ മുന്‍ താരം സാവി, ചൈനീസ് ക്ലബ് ഷാങ്ഹായി ഷെന്‍ഹുവയുടെ ഭാഗമായ കാര്‍ലോസ് തെവെസ്, ജാപ്പനീസ് ക്ലബിലേക്കെത്തിയ ഇനിയെസ്റ്റ, ഫെര്‍ണാന്‍ഡോ ടൊറെസ് എന്നിവരെ പരോക്ഷമായി ചൂണ്ടിയായിരുന്നു ക്രിസ്റ്റിയാനോയുടെ പ്രതികരണം. 

ചാമ്പ്യന്‍സ് ലീഗിലെ റയലിനെതിരായ യുവന്റ്‌സിന്റെ മത്സരത്തില്‍ താനുണ്ടാകുമെന്നും ക്രിസ്റ്റ്യാനോ യുവന്റ്‌സ് ആരാധകരോട് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രായം ഒരു പ്രശ്‌നമല്ല. കിരീട നേട്ടത്തിലേക്ക് എത്തുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യം. എല്ലാവരും ഞാനും മെസിയും തമ്മിലുള്ള പോരിനെ കുറിച്ചാണ് പറയുന്നത്. പക്ഷേ ക്ലബിന് വേണ്ടിയാണ് എല്ലാവരും യുദ്ധം ചെയ്യുന്നത്. ഇവിടേയും ഞാന്‍ അത് തന്നെയാവും ചെയ്യുകയെന്ന് ക്രിസ്റ്റ്യാനോ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com