ഹിന്ദു മുസ്ലീം കളിക്കാതെ ക്രൊയേഷ്യയെ കണ്ടു പഠിക്കൂ; ഹര്‍ഭജന്‍ സിങ്‌

50 ലക്ഷം ജനങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്ന രാജ്യം ലോക കപ്പ് ഫൈനലില്‍ എത്തിയിരിക്കുന്നു
ഹിന്ദു മുസ്ലീം കളിക്കാതെ ക്രൊയേഷ്യയെ കണ്ടു പഠിക്കൂ; ഹര്‍ഭജന്‍ സിങ്‌

ലോക കപ്പ് ഫൈനലിലേക്ക് പൊരുതി എത്തിയ ക്രൊയേഷ്യന്‍ സംഘത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടി കണ്ടു പഠിക്കാന്‍ ഇന്ത്യയോട് പറയുകയാണ് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. രാജ്യത്തെ വര്‍ഗീയ പ്രവണതകളെ വിമര്‍ശിച്ചാണ് ഹര്‍ഭജന്‍ ട്വിറ്ററിലെത്തിയത്. 

50 ലക്ഷം ജനങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്ന രാജ്യം ലോക കപ്പ് ഫൈനലില്‍ എത്തിയിരിക്കുന്നു. അതേ സമയം നമ്മള്‍ 135 കോടി ജനങ്ങള്‍ ഹിന്ദു, മുസ്ലീം കളിയിലാണ് എന്നാണ് ഹര്‍ഭജന്റെ ട്വീറ്റ്. 

എന്നാല്‍ ഹര്‍ഭജന്റെ ട്വീറ്റിന് അടിയില്‍ നിറയുന്നത് വര്‍ഗീയ കമന്റുകളാണ്. മദ്രസില്‍ മാത്രമാണ് നിങ്ങളുടെ പണിയെന്നെല്ലാമുള്ള അധിക്ഷേപങ്ങളാണ് ഹര്‍ഭജന് നേരെ ചിലര്‍ ഉയര്‍ത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com