എംബാപ്പെ, നെയ്മര്‍, ബ്രസീല്‍... ട്വിറ്ററിലെ ലോകകപ്പ് പോരാട്ടത്തില്‍ ഇവരായിരുന്നു മുന്നില്‍

നാടകീയത നിറഞ്ഞ ഫൈനലടക്കം 64 മത്സരങ്ങള്‍ പലവിധത്തില്‍ ട്വിറ്ററില്‍ തരംഗം തീര്‍ത്തു
എംബാപ്പെ, നെയ്മര്‍, ബ്രസീല്‍... ട്വിറ്ററിലെ ലോകകപ്പ് പോരാട്ടത്തില്‍ ഇവരായിരുന്നു മുന്നില്‍

ഷ്യന്‍ ലോകകപ്പ് പോരാട്ടങ്ങള്‍ സോഷ്യല്‍ മീഡിയയും കാര്യമായി തന്നെ ആഘോഷിച്ച വിഷയമാണ്. മത്സരത്തിന്റെ നാടകീയതകളും പിരിമുറുക്കങ്ങളുമെല്ലാം അതേപടി ട്വിറ്ററടക്കമുള്ള മാധ്യമങ്ങളിലും പ്രകടമായി. 

ആഗോള തലത്തില്‍ ട്വിറ്ററിലായിരുന്നു കളിയുടെ വൈകാരികത ഏറ്റവും കൂടുതല്‍ നിറഞ്ഞുനിന്നത്. നാടകീയത നിറഞ്ഞ ഫൈനലടക്കം 64 മത്സരങ്ങള്‍ പലവിധത്തില്‍ ട്വിറ്ററില്‍ തരംഗം തീര്‍ത്തു. ഏതാണ്ട് 115 കോടിയോളം ആരാധകരാണ് കളി സംബന്ധിച്ചും കളിക്കാരെ സംബന്ധിച്ചും ട്വീറ്റുകള്‍ പോസ്റ്റിയത്. ലോകകപ്പ് കാലത്ത് ട്വിറ്റര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ഏത് താരം, മത്സരം, ടീം തുടങ്ങിയവ സംബന്ധിച്ച കണക്കുകളും ഇപ്പോള്‍ പുറത്തുവന്നു. 

ഭാവിയുടെ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ കെയ്‌ലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന്റെ ലോകകപ്പ് കിരീട വിജയത്തില്‍ നിര്‍ണായക പങ്ക്  വഹിച്ചത്. ട്വിറ്ററിലും താരമായത് എംബാപ്പെ തന്നെ. എംബാപ്പെ ഫൈനലില്‍ നേടിയ ഗോളാണ് ട്വിറ്ററില്‍ ഏറ്റവും വലിയ ചര്‍ച്ചയ്ക്ക് കാരണമായ ലോകകപ്പിലെ നിമിഷം. കോസ്റ്ററിക്കയ്‌ക്കെതിരേ ബ്രസീല്‍ താരം കുട്ടീഞ്ഞോ നേടിയ ഗോളാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണ കൊറിയ ജര്‍മനിയെ കീഴടക്കിയത് മൂന്നാമതും ഫ്രാന്‍സ് ക്രൊയേഷ്യയെ കീഴടക്കി കിരീടം നേടിയത് നാലാമതും ബെല്‍ജിയം ബ്രസീലിനെ കീഴടക്കിയത് അഞ്ചാമതും എത്തി. 

ലോകകപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വീറ്റുകള്‍ ചെയ്ത രാജ്യം ബ്രസീലാണ്. ജപ്പാന്‍ രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതും അമേരിക്ക നാലാമതും ഫ്രാന്‍സ് അഞ്ചാമതും എത്തി. 

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട താരം ബ്രസീലിന്റെ നെയ്മറാണ്. താരത്തിന്റെ പ്രകടനവും ഫൗളിന് വിധേയനായി വീഴുമ്പോള്‍ കാണിച്ചുകൂട്ടിയ അഭിനയവുമെല്ലാം ട്വിറ്റര്‍ ആഘോഷിച്ചു. അര്‍ജന്റീന നായകന്‍ ലയണല്‍ മെസി, പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കെയ്‌ലിയന്‍ എംബാപ്പെ, കുട്ടീഞ്ഞോ എന്നിവരാണ്  തൊട്ടുപിന്നില്‍. ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട ടീം ബ്രസീല്‍ തന്നെ. ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com