കേരളത്തിന് അഭിമാനിക്കാം; അര്‍ജന്റീനയെ നേരിടാന്‍ ഇന്ത്യന്‍ ടീമില്‍ മലയാളി താരവും 

കോട്ടിഫ് കപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ അണ്ടര്‍ 20 ടീമില്‍ മലയാളി ഗോള്‍ കീപ്പറും ഇടംപിടിച്ചു
കേരളത്തിന് അഭിമാനിക്കാം; അര്‍ജന്റീനയെ നേരിടാന്‍ ഇന്ത്യന്‍ ടീമില്‍ മലയാളി താരവും 

സ്‌പെയിനില്‍ നടക്കുന്ന കോട്ടിഫ് കപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ അണ്ടര്‍ 20 ടീമില്‍ മലയാളി ഗോള്‍ കീപ്പറും ഇടംപിടിച്ചു. എഫ്.സി കേരളയുടെ താരം സച്ചിന്‍ സുരേഷാണ് ഇന്ത്യന്‍ സംഘത്തില്‍ സ്ഥാനം ഉറപ്പിച്ചത്. മുന്‍പ് അണ്ടര്‍ 14, 15 ഇന്ത്യന്‍ ടീമുകള്‍ക്കായും കളത്തിലിറങ്ങിയിട്ടുള്ള താരമാണ് സച്ചിന്‍. 

ഈ മാസം 22ന് ഇന്ത്യന്‍ ടീം സ്‌പെയിനിലേക്ക് തിരിക്കും. അര്‍ജന്റീന, വെനസ്വെല, മൗറീഷാന തുടങ്ങിയ രാജ്യങ്ങളുടെ യൂത്ത് ടീമുകളുമാണ് ഇന്ത്യയെ കൂടാതെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ടൂര്‍ണമെന്റിന് ജൂലൈ 29നാണ് തുടക്കമാകുന്നത്. ഇന്ത്യ- അര്‍ജന്റീന മത്സരം ഓഗസ്റ്റ് അഞ്ചിന് അരങ്ങേറും. താരത്തിന്റെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച് എഫ്.സി കേരള ട്വിറ്റര്‍ പേജില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com