ധോണി അമ്പയറില്‍ നിന്നും ആ ബോള്‍ വാങ്ങിയത് ഇതിനായിരുന്നു..

പരമ്പരയില്‍ സ്വീകരിച്ച ബാറ്റിംഗ് ശൈലി കൂടെയുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്നും കളിയിലെങ്ങും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് താളം കണ്ടെത്താനായില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു
ധോണി അമ്പയറില്‍ നിന്നും ആ ബോള്‍ വാങ്ങിയത് ഇതിനായിരുന്നു..

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തിന് ശേഷം അമ്പയറില്‍ നിന്നും കളിയില്‍ ഉപയോഗിച്ച ബോള്‍ മഹേന്ദ്രസിങ് ധോണി ചോദിച്ചു വാങ്ങിയത് ആരാധകരുടെ നെഞ്ചില്‍ കോരിയിട്ട കനല്‍ ചെറുതല്ല. ഫോം കണ്ടെത്താന്‍ വലഞ്ഞതിനെ തുടര്‍ന്ന് ധോണി വിരമിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ബോള്‍ വാങ്ങിയതോടെ ഉറച്ചു. എന്നാല്‍ ഈ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ് കോച്ച് രവി ശാസ്ത്രി. ധോണി എവിടെയും പോകുന്നില്ലെന്നും അങ്ങനെയുള്ള പ്രചരണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

 ബൗളിംഗ് കോച്ച് ഭരത് അരുണിനെ കാണിക്കുന്നതിനായാണ് ധോണി ആ ബോള്‍ അമ്പയറില്‍ നിന്നും വാങ്ങിയത്. കളിക്ക് ശേഷം ബോളിനേല്‍ക്കുന്ന തേയ്മാനം പരിശോധിക്കുകയായിരുന്നു ഉദ്ദേശിച്ചത്.45 ഓവറിന് ശേഷം  ബോളിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് നോക്കിയതാണെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

പരമ്പരയില്‍ സ്വീകരിച്ച ബാറ്റിംഗ് ശൈലി കൂടെയുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്നും കളിയിലെങ്ങും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് താളം കണ്ടെത്താനായില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു.ഇതേത്തുടര്‍ന്നാണ് ഏകദിനത്തില്‍ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

2014 ലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും മഹേന്ദ്രസിങ് ധോണി വിരമിച്ചത്.321 ഏകദിനങ്ങളില്‍ നിന്നായി 10046 റണ്‍സുകളാണ് ധോണിയുടെ സമ്പാദ്യം.പത്ത് സെഞ്ചുറികളും 67 അര്‍ധ സെഞ്ചുറുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ 10,000 റണ്‍സെടുക്കുന്ന നാലാമത്തെ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com