ഇവിടെ വിരമിക്കലിനെ കുറിച്ച് പറയുമ്പോ അവര്‍ക്കിപ്പോഴും നായകന്‍; ബിസിസിഐയുടെ ധോനി സ്‌നേഹം

ബിസിസിഐയുടെ വെബ്‌സൈറ്റിലായിരുന്നു കളിക്കാരുടെ പ്രൈഫൈലില്‍ ധോനി ഇന്ത്യന്‍ ടീമിന്റെ നായകന്‍ എന്ന് എഴുതിയിരുന്നത്
ഇവിടെ വിരമിക്കലിനെ കുറിച്ച് പറയുമ്പോ അവര്‍ക്കിപ്പോഴും നായകന്‍; ബിസിസിഐയുടെ ധോനി സ്‌നേഹം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ധോനി പരുങ്ങലിലാണ്. നായകനും കോച്ചുമെല്ലാം ധോനിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് തടയിടാന്‍ എത്തി. ധോനിയുടെ വിരമിക്കലിന് വേണ്ടി മുറവിളി ഉയരുന്നതിന് ഇടയിലാണ് ബിസിസിഐയ്ക്ക് ഇപ്പോഴും ധോനി തന്നെ നായകന്‍ എന്ന കാര്യം പുറത്തു വരുന്നത്. 

ബിസിസിഐയുടെ വെബ്‌സൈറ്റിലായിരുന്നു കളിക്കാരുടെ പ്രൈഫൈലില്‍ ധോനി ഇന്ത്യന്‍ ടീമിന്റെ നായകന്‍ എന്ന് എഴുതിയിരുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങള്‍ വൈറലായി പടര്‍ന്നു. 

ഇതിന് പിന്നാലെ ബിസിസിഐ ധോനിയുടെ പേരിനൊപ്പം ക്യാപ്റ്റന്‍ എന്ന് എഴുതിയിരുന്നത് ബിസിസിഐ തിരുത്തി. പകരം യഥാര്‍ഥ നായകന്‍ കോഹ് ലിയുടെ പ്രൊഫൈലിലേക്ക് തന്നെ ക്യാപ്റ്റന്‍ എത്തി. പക്ഷേ സമൂഹമാധ്യമങ്ങളില്‍ ബിസിസിഐയുടെ ധോനി സ്‌നേഹം ചര്‍ച്ചയായി കൊണ്ടേയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com