ക്രിസ്റ്റിയാനോ റയല്‍ വിട്ടത് കൂടുതല്‍ പണം സമ്പാദിക്കാന്‍; ലാ ലീഗാ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍

ക്രിസ്റ്റിയാനോ റയല്‍ വിട്ടത് കൂടുതല്‍ പണം സമ്പാദിക്കാന്‍; ലാ ലീഗാ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍

വമ്പന്‍ ലീഗുകളെ മാറ്റി നിര്‍ത്തിയാല്‍, സ്‌പെയ്‌നിലെയാണ് ഏറ്റവുംമോശം ടാക്‌സ് സിസ്റ്റം എന്നും

സ്‌പെയിനിലെ ഉയര്‍ന്ന നികുതി നിരക്കാണ് ക്രിസ്റ്റ്യാനോ റയല്‍ വിടാന്‍ കാരണമെന്ന് ലാലീഗ പ്രസിഡന്റ് ജാവിയര്‍ തെബാസ്. കരിയറിലെ ഈ ഘട്ടത്തില്‍ മാറ്റം അനിവാര്യമായത് കൊണ്ടാണ് ഒന്‍പത് വര്‍ഷത്തിന് ശേഷം റയല്‍ വിടുന്നത് എന്നായിരുന്നു യുവന്റ്‌സിലേക്ക് ചേക്കേറുന്നതിന് ക്രിസ്റ്റ്യാനോ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. 

എന്നാല്‍ പണത്തിന്റെ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ക്രിസ്റ്റ്യാനോ ഇറ്റാലിയന്‍ ക്ലബിലേക്ക് പോയതെന്നാണ് ലാ ലീഗാ പ്രസിഡന്റിന്റെ പ്രതികരണം. ഇറ്റലിയില്‍ കൂടുതല്‍ സമ്പാദിക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് കഴിയും. വമ്പന്‍ ലീഗുകളെ മാറ്റി നിര്‍ത്തിയാല്‍, സ്‌പെയ്‌നിലെയാണ് ഏറ്റവുംമോശം ടാക്‌സ് സിസ്റ്റം എന്നും ലാ ലീഗ പ്രസിഡന്റ് പറയുന്നു. 

ഇവിടുത്തേതില്‍ നിന്നും നികുതി നിരക്ക് മറ്റിടങ്ങളില്‍ കുറവാണ് എന്നതിലല്ല. പക്ഷേ കളിക്കാരുടെ വരുമാനം കൂടുമ്പോള്‍ ഈ നികുതി നിരക്കിലെ ചെറിയ വ്യത്യാസങ്ങള്‍ വലുതാവുന്നു എന്നും ജാവിയര്‍ തെബാസ് ചൂണ്ടിക്കാണിക്കുന്നു. 

112 മില്യണ്‍ യൂറോയ്ക്കായിരുന്നു ക്രിസ്റ്റിയാനോ യുവന്റ്‌സിലേക്ക് എത്തിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്പാനിഷ് ടാക്‌സ് അതോറിറ്റിയുമായി ക്രിസ്റ്റിയാനോയ്ക്ക് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലേക്ക് മാറാന്‍ ക്രിസ്റ്റ്യാനോ കഴിഞ്ഞ വര്‍ഷം ആലോചിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നികുതി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ക്രിസ്റ്റ്യാനോയ്ക്ക് പിഴയോ, കുറഞ്ഞ കാലത്തേക്ക് തടവ് ശിക്ഷയോ വിധിക്കപ്പെട്ടേക്കാമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം 18.8 മില്യണ്‍ യൂറോ നികുതി ഇനത്തില്‍ അടച്ച് ആ കേസ് ക്രിസ്റ്റിയാനോ അവസാനിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com