വിരമിക്കരുത്, ഞങ്ങള്‍ക്ക് നിങ്ങളെ വേണം;  മെസി അര്‍ജന്റീനയുടെ ആത്മാവെന്ന് ടെവെസ് 

ലയണല്‍ മെസി വിരമിക്കരുതെന്ന് മുന്‍ അര്‍ജന്റീന താരം കാര്‍ലോസ് ടെവെസ്
വിരമിക്കരുത്, ഞങ്ങള്‍ക്ക് നിങ്ങളെ വേണം;  മെസി അര്‍ജന്റീനയുടെ ആത്മാവെന്ന് ടെവെസ് 

ബ്യൂനസ് അയേഴ്‌സ്: ലയണല്‍ മെസി വിരമിക്കരുതെന്ന് മുന്‍ അര്‍ജന്റീന താരം കാര്‍ലോസ് ടെവെസ്. ലോകകപ്പ് ഫുട്‌ബോളിനുശേഷം രാജ്യാന്തര മത്സരങ്ങളില്‍നിന്നു വിരമിക്കുമെന്ന് മെസി സൂചന നല്‍കിയിരുന്നു. ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രകടനം മോശമായിരുന്നു. പ്രീക്വാര്‍ട്ടറില്‍ പുറത്തായി. നാല് കളിയില്‍ രണ്ടിലും തോറ്റു. മെസി ഒരു ഗോള്‍ മാത്രമാണ് നേടിയത്.

'മെസി അര്‍ജന്റീനയുടെ ആത്മാവാണ്. മെസിക്ക് സഹകളിക്കാര്‍ കൂടുതല്‍ പിന്തുണ നല്‍കണം. സന്തോഷം നല്‍കണം. കളിക്കാരനെന്ന നിലയിലും അര്‍ജന്റീനക്കാരനെന്ന നിലയിലും ഞാന്‍ മെസിയോട് ആവശ്യപ്പെടുകയാണ്. വിരമിക്കരുത്. ഞങ്ങള്‍ക്ക് മെസിയെ വേണം. കഴിയുന്നത്രയും കാലം ഞങ്ങള്‍ക്കുവേണ്ടി കളിക്കണം. ഇപ്പോള്‍ വിശ്രമിക്കൂ, എന്നിട്ട് ഉചിത തീരുമാനം കൈക്കൊള്ളൂ' ടെവെസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com