ലോക കപ്പ് മുന്നില്‍ കണ്ട് വാര്‍ണര്‍, ക്രിക്കറ്റിലേക്ക് തിരിച്ചെത്തി

ലോക കപ്പിന് ഒരുങ്ങുന്നതിനായുള്ള സമയമാണ് തനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് വാര്‍ണര്‍ പറയുന്നു
ലോക കപ്പ് മുന്നില്‍ കണ്ട് വാര്‍ണര്‍, ക്രിക്കറ്റിലേക്ക് തിരിച്ചെത്തി

പന്ത് ചുരണ്ടലില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ നേരിടുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തി. ലോക കപ്പിനുള്ള ഓസീസ് ടീമില്‍ ഇടം പിടിക്കുക മുന്നില്‍ കണ്ടാണ് പ്രാദേശിയ ക്രിക്കറ്റ് മത്സരത്തില്‍ വാര്‍ണര്‍ പാഡണിഞ്ഞത്. 

വാര്‍ണറുടെ പന്ത്രണ്ട് മാസത്തെ വിലക്ക് അടുത്ത വര്‍ഷമാണ് അവസാനിക്കുന്നത്. നോര്‍ത്തേണ്‍ ടെറിറ്ററി സ്‌ട്രൈക്ക് ലീഗില്‍ കളിക്കാനെത്തിയ വാര്‍ണര്‍ 32 ബോളില്‍ നിന്നും 36 റണ്‍സ് എടുത്തു. 

2019 മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോക കപ്പ്. ലോക കപ്പിന് ഒരുങ്ങുന്നതിനായുള്ള സമയമാണ് തനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് വാര്‍ണര്‍ പറയുന്നു. ഒസീസ് ക്രിക്കറ്റ് ടീമിന്റെ കഴിഞ്ഞ 12 മാസത്തെ കളികള്‍ പരിശോധിച്ചാല്‍ ഞാന്‍ എല്ലാ കളികളിലും ഭാഗമായിട്ടുണ്ട്. എനിക്ക് വിശ്രമം ലഭിച്ചിരുന്നില്ല. അതിനാല്‍ ഈ ബ്രേക്ക് എനിക്ക് ഗുണം ചെയ്യുകയേ ഉള്ളുവെന്നും വാര്‍ണര്‍ പറയുന്നു. 

2019ലെ ഐപിഎല്‍ കളിക്കുമെന്നും വാര്‍ണര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ വരുന്ന ലോക കപ്പിന് ഐപിഎല്‍ ഗുണം ചെയ്യും. എട്ട് മാസം കൂടി എന്റെ മുന്നിലുണ്ട്. കൂടുതല്‍ മികച്ച കളിക്കാരനാവാനും ക്രിക്കറ്ററാകാനും ഇതെന്നെ സഹായിക്കുമെന്നും വാര്‍ണര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com