ലോക കപ്പ് സമയത്ത് മെസിയും ടീം അംഗങ്ങളും സാംപോളിയോട് പ്രതികരിച്ചത്; വെളിപ്പെടുത്തലുമായി അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകന്‍

അന്ന് ടീമിലുണ്ടായ സംഭവങ്ങള്‍ എന്ന് വെളിപ്പെടുത്തി അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനാണ് തന്റെ പുതിയ പുസ്തകം പുറത്തിറക്കുന്നത്
ലോക കപ്പ് സമയത്ത് മെസിയും ടീം അംഗങ്ങളും സാംപോളിയോട് പ്രതികരിച്ചത്; വെളിപ്പെടുത്തലുമായി അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകന്‍

റഷ്യയില്‍ ആദ്യ മത്സരത്തില്‍ തന്നെ അര്‍ജന്റീന പരുങ്ങിയതിന് പിന്നാലെ ടീമിനുള്ളിലെ പടലപ്പിണക്കങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. കോച്ച് സാംപോളിയോടുള്ള മെസി ഉള്‍പ്പെട്ട താരങ്ങളുടെ അകല്‍ച്ചയായിരുന്നു കാരണം. അന്ന് ടീമിലുണ്ടായ സംഭവങ്ങള്‍ എന്ന് വെളിപ്പെടുത്തി അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനാണ് തന്റെ പുതിയ പുസ്തകം പുറത്തിറക്കുന്നത്. 

ഞങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസം ഇല്ലാ എന്നായിരുന്നു മെസിയും ടീം അംഗങ്ങളും സാംപോളിയോട് പറഞ്ഞത് എന്നാണ് മാധ്യമപ്രവര്‍ത്തകനായ എരിയല്‍ സെനോസിയന്‍ അദ്ദഹത്തിന്റെ ബുക്കായ എസ് ഹിസ്റ്റോറിയസില്‍ പറയുന്നത്. 

നിങ്ങള്‍ പറയുന്നതൊന്നും നമുക്ക് കിട്ടിയിട്ടില്ല. ഞങ്ങള്‍ക്ക് ഇനി നിങ്ങളെ വിശ്വസിക്കാനാവില്ല എന്നാണ് സാംപോളിയോട് അര്‍ജന്റീനിയന്‍ ടീമിലെ ഒരംഗം പറഞ്ഞതെന്നാണ് ബുക്കിലെ വെളിപ്പെടുത്തല്‍. ടീം അംഗത്തിന്റെ ഈ പ്രതികരണത്തില്‍ ഞെട്ടിയ സാംപോളി, എന്ത് കാര്യത്തിലാണ് നിങ്ങള്‍ക്ക് അഭിപ്രായം പറയേണ്ടതെന്ന് തിരികെ ചോദിക്കുന്നു.

എല്ലാത്തിലും എന്നാണ് സാംപോളിക്ക് ടീം അംഗം നല്‍കുന്ന മറുപടി. പിന്നാലെ എത്തിയ മെസിയും സാംപോളിയോട് ചോദ്യങ്ങള്‍ ആരായുന്നു. ലൈന്‍ അപ്പില്‍ ഏത് കളിക്കാര്‍ വരണം എന്ന് പത്ത് തവണ എങ്കിലും നിങ്ങള്‍ എന്നോട് ചോദിച്ചിരിക്കും. എന്നാല്‍ ഒരു താരത്തിന്റെ പേര് എങ്കിലും ഞാന്‍ പറഞ്ഞിട്ടുണ്ടോ? എല്ലാവരുടേയും മുന്നില്‍ വെച്ച് പറയൂ എന്നാണ് സാംപോളിയോട് മെസി പറഞ്ഞതെന്നാണ് അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകന്റെ ബുക്കിലെ വെളിപ്പെടുത്തല്‍. 

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് ക്ലൗഡിയോ താപിയ ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായി നില്‍ക്കുന്നുണ്ടായിരുന്നു എന്നും ബുക്കില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com