വമ്പന്‍ താരത്തെ ലക്ഷ്യമിട്ട് രഹസ്യ നീക്കവുമായി ബാഴ്‌സ

ബാഴ്‌സലോണ ലക്ഷ്യം വെച്ച മറ്റ് താരങ്ങളുടെ എല്ലാം പേരുകള്‍ പുറത്തറിഞ്ഞിരുന്നു
വമ്പന്‍ താരത്തെ ലക്ഷ്യമിട്ട് രഹസ്യ നീക്കവുമായി ബാഴ്‌സ

വമ്പന്‍ സൈനിങ്ങിന് ബാഴ്‌സലോണ അണിയറ നീക്കം സജീവമാക്കിയതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമമായ ഡയറിയോ സ്‌പോര്‍ട്ടാണ് ഫുട്‌ബോള്‍ ലോകത്തെ മറ്റൊരു വമ്പന്‍ ട്രാന്‍സ്ഫറിന് അരങ്ങുണരുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍ ബാഴ്‌സലോണ ലക്ഷ്യം വയ്ക്കുന്ന ആ താരം ഏതെന്ന് വ്യക്തമല്ല. ബാഴ്‌സലോണ ലക്ഷ്യം വെച്ച മറ്റ് താരങ്ങളുടെ എല്ലാം പേരുകള്‍ പുറത്തറിഞ്ഞിരുന്നു. എന്നാല്‍ ഈ ഒരു പേര് മാത്രം ബാഴ്‌സ രഹസ്യമാക്കി വയ്ക്കുന്നുവെന്നാണ് സൂചന. 

പൗളിഞ്ഞോ പോയതോടെ ആ ഒഴിവ് നികത്താന്‍ മധ്യനിര താരത്തേയാണ് ബാഴ്‌സ നോട്ടമിടുന്നതെന്ന് വ്യക്തം. ബാഴ്‌സയുടെ പുതിയ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ അബിദാലുമായുള്ള ബന്ധം വെച്ച് പോഗ്ബയ്ക്ക് വേണ്ടിയായിരിക്കും ബാഴ്‌സയുടെ രഹസ്യ നീക്കം എന്നാണ് റിപ്പോര്‍ട്ട്. 

2015ല്‍ ബാഴ്‌സയിലേക്ക് എത്താന്‍ പോഗ്ബ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു എന്ന് അബിദാല്‍ വെളിപ്പെടുത്തിയിരുന്നു. പോഗ്ബയുടെ ഏജന്റ് ബാഴ്‌സയുടെ ഓഫീസിലെത്തി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുന്നതില്‍ പോഗ്ബയ്ക്കുള്ള താത്പര്യം വ്യക്തമാക്കിയതുമായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com