400 മീറ്ററില്‍ അനസ് വീണ്ടും കുതിച്ചു; സ്വന്തം റെക്കോര്‍ഡും മറികടന്നു

45.24 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അനസ് തന്റെ ദേശീയ റെക്കോര്‍ഡിലെ സമയം മെച്ചപ്പെടുത്തിയത്
400 മീറ്ററില്‍ അനസ് വീണ്ടും കുതിച്ചു; സ്വന്തം റെക്കോര്‍ഡും മറികടന്നു

ന്യൂഡല്‍ഹി: 400 മീറ്ററിലെ സ്വന്തം ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തി മലയാളി താരം മുഹമ്മദ് അനസ്. 45.24 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അനസ് തന്റെ ദേശീയ റെക്കോര്‍ഡിലെ സമയം മെച്ചപ്പെടുത്തിയത്. 

ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന അന്താരാഷ്ട്ര മീറ്റിലായിരുന്നു അനസിന്റെ മികച്ച പ്രകടനം. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 45.31 സെക്കന്റില്‍ ഓടിയെത്തി തീര്‍ത്ത റെക്കോര്‍ഡാണ് അനസ് ഇവിടെ മറികടന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമാവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com