എംബാപ്പെയുമായി പ്രത്യേക അടുപ്പം; മുന്നിലുള്ളത് മികച്ച ഭാവിയെന്ന് നെയ്മര്‍

ലോകകപ്പിലെ എംബാപ്പെയുടെ പ്രകടനത്തെ കുറിച്ചും താരവുമായുള്ള അടുപ്പത്തെ കുറിച്ചും വാചാലനായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും
എംബാപ്പെയുമായി പ്രത്യേക അടുപ്പം; മുന്നിലുള്ളത് മികച്ച ഭാവിയെന്ന് നെയ്മര്‍

ലോകകപ്പിന് മുന്‍പും തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങളാല്‍ വിസ്മയിപ്പിച്ച താരമാണ് കെയ്‌ലിയന്‍ എംബാപ്പെ. ലോകകപ്പ് വിജയത്തിലേക്ക് ഫ്രാന്‍സിനെ നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് ഇതിഹാസ താരം പെലെയുടെ നേട്ടങ്ങള്‍ക്കൊപ്പം പോലും എത്തിയതോടെ എംബാപ്പെ കൂടുതല്‍ ശ്രദ്ധേയനായി. ഭാവിയിലെ സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയിലാണ് 19കാരന്‍ എന്ന് ഫുട്‌ബോള്‍ പണ്ഡിതന്‍മാര്‍ അടിവരയിടുന്നു. 

ലോകകപ്പിലെ എംബാപ്പെയുടെ പ്രകടനത്തെ കുറിച്ചും താരവുമായുള്ള അടുപ്പത്തെ കുറിച്ചും വാചാലനായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും രംഗത്തെത്തി. ഫ്രഞ്ച് ലീഗ് വണ്‍ ചാംപ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ ഒരുമിച്ച് കളിക്കുന്ന എംബാപ്പെയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് മനസ് തുറന്നത്. 

പ്രത്യേക അടുപ്പമാണ് എംബപ്പെയുമായെന്ന് നെയ്മര്‍ വെളിപ്പെടുത്തി. ലോകകപ്പ് നേട്ടത്തില്‍ എംബാപ്പെയെ അഭിനന്ദിച്ചിരുന്നു. എനിക്ക് വ്യക്തിപരമായി നല്ല അടുപ്പമുള്ള താരമാണ് എംബാപ്പെ. അതുകൊണ്ട് തന്നെ ലോകകപ്പിനിടയിലും ഞങ്ങള്‍ പരസ്പരം സംസാരിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. മികച്ച ഒരു ഭാവിയാണ് എംബാപ്പെക്കുള്ളത്. വളര്‍ന്നുവരുന്ന താരമെന്ന നിലയില്‍ എന്റെ അനുഭവസമ്പത്ത് വച്ച് പ്രകടനം മെച്ചപ്പെടുത്താനുള്ള സഹായങ്ങള്‍ നല്‍കാറുണ്ടെന്നും നെയ്മര്‍ വ്യക്തമാക്കി. 

സാവോപോളയില്‍ നടക്കുന്ന ഗ്ലോബല്‍ ഫൈവ്‌സ് ടൂര്‍ണമെന്റിനായി എത്തിയപ്പോഴാണ് നെയ്മറിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com