ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഉടമകള്‍? 

ബ്ലാസ്‌റ്റേഴ്‌സ് സിഇഒ വരുണ്‍ തൃപുരാനെനി ഇതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാര്‍ത്തകള്‍ നിഷേധിച്ചു
ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഉടമകള്‍? 

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നതായി സൂചന. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, മെല്‍ബണ്‍ സിറ്റി എഫ്‌സി എന്നീ ടിമുകളെ ഉള്‍ക്കൊള്ളുന്ന സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കുവാനും നീക്കങ്ങള്‍ നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് സിഇഒ വരുണ്‍ തൃപുരാനെനി ഇതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാര്‍ത്തകള്‍ നിഷേധിച്ചു. എന്നാല്‍ ഐഎസ്എല്ലിലെ മറ്റ് രണ്ട് ക്ലബുകളുമായി സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ചര്‍ച്ച നടത്തിയിരുന്നു എന്ന വാര്‍ത്ത സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

അബുദാബിയിലെ അതി സമ്പന്നരുടെ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന് ന്യൂയോര്‍ക്ക് സിറ്റി, ജപ്പാന്‍ യോകോഹാമ, ലാ ലീഗ ക്ലബ് ജിറോണ എന്നിവയിലും വലിയ നിക്ഷേപമുണ്ട്. ഇനി സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നും ബ്ലാസ്റ്റേഴ്‌സിന് ഓഫര്‍ ലഭിച്ചാല്‍ അതിന്റെ സാധ്യതകള്‍ തേടുമെന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ വ്യക്തമാക്കി. മാത്രമല്ല യൂറോപ്യന്‍ ക്ലബുകള്‍ ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും വരുണ്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com