കൊച്ചി: നാളെ ആരംഭിക്കുന്ന ടൊയോട്ട യാരിസ് ലാ ലിഗ ലോക ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ആദ്യ മത്സരത്തില്‍ സി.കെ വിനീത് കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കളിക്കില്ല. പരുക്കേറ്റതിനെ തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നത്. താടിക്കേറ്റ പരുക്കാണ് വിനീതിന് തിരിച്ചടിയായത്.
നാളെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഓസ്‌ട്രേലിയന്‍ ടീം മെല്‍ബണ്‍ സിറ്റി എഫ്.സിയെ നേരിടും. സ്പാനിഷ് ലാ ലിഗ ടീം ജിറോണ എഫ്.സിയാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ