ഭാര്യമാരെ ഒപ്പം കൂട്ടേണ്ട, മൂന്നാം ടെസ്റ്റ് വരെ നിയന്ത്രണവുമായി ടീം മാനേജ്‌മെന്റ്‌

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ കളിക്കാര്‍ക്കൊപ്പം കുടുംബങ്ങള്‍ വേണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം
ഭാര്യമാരെ ഒപ്പം കൂട്ടേണ്ട, മൂന്നാം ടെസ്റ്റ് വരെ നിയന്ത്രണവുമായി ടീം മാനേജ്‌മെന്റ്‌

ഏകദിന പരമ്പരയ്ക്ക് പിന്നാലെ കുടുംബവുമായി സമയം ചിലവിടുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ കളിക്കാര്‍ക്കൊപ്പം കുടുംബങ്ങള്‍ വേണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം. 

ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റുകള്‍ കഴിയുന്നത് വരെ ഭാര്യമാരോടും ഗേള്‍ ഫ്രണ്ട്‌സിനോടും കളിക്കാര്‍ ഗുഡ്‌ബൈ പറയണം. മുംബൈ മിററാണ് ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ടെസ്റ്റിലേക്ക പൂര്‍ണ ശ്രദ്ധ കൊടുക്കുന്നതിന് മുന്‍പ് നാല് ദിവസം ഞങ്ങള്‍ക്ക് റിലാക്‌സ് ചെയ്യുന്നതിന് ഉണ്ടായിരുന്നു. കുടുംബവും ഒരുമിച്ച് സമയം ചിലവിടുകയായിരുന്നു കളിക്കാര്‍. തിങ്കളാഴ്ച തങ്ങള്‍ ഷെംസ്‌ഫോര്‍ഡിലേക്ക് പോകുമെന്ന് ടീം വൃത്തങ്ങള്‍ പറയുന്നു. 

ഭാര്യമാര്‍ ഒപ്പമുള്ളതായിരുന്നു കളിക്കാരുടെ മോശം പ്രകടനത്തിലേക്ക് നയിച്ചത് എന്ന് പല ഘട്ടങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് ഒഴിവാക്കുന്നതിനാണ് ടീം മാനേജ്‌മെന്റിന്റെ നീക്കം. ആദ്യ മൂന്ന് ടെസ്റ്റുകളില്‍ മാത്രം ഈ നിയന്ത്രണം കൊണ്ടുവന്ന് വരാന്‍ സാധ്യതയുള്ള വിമര്‍ശനങ്ങള്‍ക്ക് തടയിടുകയാണ് ലക്ഷ്യം. 

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കളിക്കാര്‍ക്കൊപ്പം കുടുംബത്തേയും പര്യടനങ്ങള്‍ക്കൊപ്പം പോകാന്‍ ബിസിസിഐ അനുവദിച്ചിരുന്നു. കളിക്കാരുടെ ഭാര്യമാര്‍ക്കായി മാനേജറിനെ വയ്ക്കാന്‍ ഒരു ഘട്ടത്തില്‍ ബിസിസിഐ മുതിര്‍ന്നുവെങ്കിലും ഭരണകാര്യ സമിതി അനുമതി നിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com