വല കാക്കാന്‍ ഇവരില്‍ ആര് വേണം? ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് ചോദിക്കുന്നു

സുജിത് ശശികുമാര്‍, ധീരജ് സിങ്, നവീന്‍ കുമാര്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് പടയില്‍ ഗോള്‍ കീപ്പര്‍മാര്‍
വല കാക്കാന്‍ ഇവരില്‍ ആര് വേണം? ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് ചോദിക്കുന്നു

ലോക കപ്പിന് ശേഷം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ വീണ്ടും ഫുട്‌ബോള്‍ ആവേശത്തിലേക്ക് കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. നാളെ മെല്‍ബണ്‍ സിറ്റിക്കെതിരെ ഇറങ്ങുന്നതിന് മുന്‍പ് ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് അഭിപ്രായം തേടുകയാണ്. വല കാക്കാന്‍ ആര് വേണമെന്ന്...

സുജിത് ശശികുമാര്‍, ധീരജ് സിങ്, നവീന്‍ കുമാര്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് പടയില്‍ ഗോള്‍ കീപ്പര്‍മാര്‍. ഇവരില്‍ ആര് നാളത്തെ മത്സരത്തില്‍ കളിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നതെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് ചോദിക്കുന്നത്. 

മെല്‍ബണ്‍ സിറ്റി എഫ്‌സിക്കെതിരെയാണ് ആദ്യ മത്സരം. 26ന് ജിറോണ എഫ്‌സി മെല്‍ബണ്‍ സിറ്റിയെ നേരിയും. 28നാണ് ബ്ലാസ്റ്റേഴ്‌സ് ജിറോണ എഫ്‌സി പോര്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com