ഏഴയലത്ത് നെയ്മറില്ല; ക്രിസ്റ്റ്യാനോയോടും മെസിയോടും മല്ലിടാന്‍ സലയും എംബാപ്പയും ഫിഫ ലോക ഫുട്‌ബോളര്‍ പട്ടികയില്‍

കഴിഞ്ഞ സീസണിലെ സൂപ്പര്‍ താരം സല, ലോക കപ്പ് ജേതാക്കളായ എംബാപ്പെ, ഗ്രീസ്മന്‍ എന്നിവരും ഫിഫയുടെ ബെസ്റ്റ് പ്ലേയര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷനില്‍ ഉണ്ട്
ഏഴയലത്ത് നെയ്മറില്ല; ക്രിസ്റ്റ്യാനോയോടും മെസിയോടും മല്ലിടാന്‍ സലയും എംബാപ്പയും ഫിഫ ലോക ഫുട്‌ബോളര്‍ പട്ടികയില്‍

2018ലെ ഏറ്റവും മികച്ച താരത്തെ കണ്ടെത്താനുള്ള ഫിഫയുടെ ലോക ഫുട്‌ബോളര്‍ പട്ടികയില്‍ സലയും എംബാപ്പെയും ഇടംപിടിച്ചപ്പോള്‍ സ്ഥാനം നഷ്ടപ്പെട്ട് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. 2017ല്‍ ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റ്യാനോ, റയലിനെ ചാമ്പ്യന്‍സ്  ലീഗ് കിരീടത്തിലേക്ക് എത്തിച്ച് ഈ വര്‍ഷവും മുന്നിലുണ്ട്.  

സീസണില്‍ 34 ഗോളുകളുമായി ബാഴ്‌സയിലെ ലാ ലീഗ കിരടത്തിലേക്ക് എത്തിച്ച് മെസിയും മറ്റ് താരങ്ങള്‍ക്ക് ഭീഷണിയാകുന്നു. ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ഹാരി കെയിന്‍, കഴിഞ്ഞ സീസണിലെ സൂപ്പര്‍ താരം സല, ലോക കപ്പ് ജേതാക്കളായ എംബാപ്പെ, ഗ്രീസ്മന്‍ എന്നിവരും ഫിഫയുടെ ബെസ്റ്റ് പ്ലേയര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷനില്‍ ഉണ്ട്. 

36 മത്സരങ്ങളില്‍ നിന്നും 32 ഗോളുകള്‍ നേടി തകര്‍പ്പന്‍ ഫോമിലായിരുന്ന സലയിലൂടെയായിരുന്നു സീസണില്‍ ലിവര്‍പൂളിന്റെ മുന്നേറ്റം. ലോക കപ്പില്‍ ക്രൊയേഷ്യയുടെ കുതിപ്പിന് ഇന്ധനം നിറച്ച ലൂക്കാ മോഡ്രിക്കും അവസാന പത്തിലുണ്ട്. 

2017ല്‍ ഫിഫ ബെസ്റ്റ് പ്ലേയറില്‍ മൂന്നാമത് എത്തിയിരുന്നു നെയ്മര്‍. പരിക്കും, ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കാതെ ബ്രസീല്‍ പുറത്തായതുമാണ് നെയ്മറെ നോമിനേഷനില്‍ നിന്ന് പോലും ഇല്ലാതെയാക്കിയത്. 

മികച്ച പരിശീലകനെ കണ്ടെത്താനുള്ള നോമിനേഷനും ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. സിദാന്‍, ഗാര്‍ഡിയോള, ഇംഗ്ലണ്ട് പരിശീലകന്‍ സൗത്ത്‌ഗേറ്റ് എന്നിവരാണ് ലിസ്റ്റിലുള്ളത്. സെപ്തംബര്‍ 24നാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. ആരാധകരുടെ, മാധ്യമപ്രവര്‍ത്തകരുടെ, ദേശീയ ടീം പരിശീലകരുടെ, നായകരുടെ വോട്ടുകളെല്ലാം പരിഗണിച്ചാണ് ടോപ് 3യെ നിശ്ചയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com