ഗ്യാലറിയില്‍ ഇരിക്കുന്ന ആ കൊമ്പനെ കണ്ടോ? തലയില്‍ കെട്ടുള്ള കൊമ്പനെ ഓര്‍മിപ്പിച്ച് ആരാധകര്‍

ഗ്യാലറിയില്‍ നിന്നും മഞ്ഞപ്പട നിരത്തിയ കൊമ്പന്മാരുടെ കൂട്ടത്തില്‍ തലയില്‍ കെട്ടുള്ള ഒരു കൊമ്പനുമുണ്ട്
ഗ്യാലറിയില്‍ ഇരിക്കുന്ന ആ കൊമ്പനെ കണ്ടോ? തലയില്‍ കെട്ടുള്ള കൊമ്പനെ ഓര്‍മിപ്പിച്ച് ആരാധകര്‍

ആറ് ഗോളുകള്‍ക്ക് മറുപടി നല്‍കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ഇനി ജിറോണ എഫ്‌സിക്കെതിരായ കളിയിലും വലിയ അത്ഭുതമൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുമില്ല. അവരത്ര വമ്പന്മാരാണെന്ന് എല്ലാവര്‍ക്കുമറിയാം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആദ്യ പ്രീസീസണ്‍ മത്സരത്തിന് ഇറങ്ങിയപ്പോള്‍ ആരാധകര്‍ നിരത്തിയ കൊമ്പന്മാരുടെ നിരയാണ് ചര്‍ച്ചയാവുന്നത്. 

ഗ്യാലറിയില്‍ നിന്നും മഞ്ഞപ്പട നിരത്തിയ കൊമ്പന്മാരുടെ കൂട്ടത്തില്‍ തലയില്‍ കെട്ടുള്ള ഒരു കൊമ്പനുമുണ്ട്. കഴിഞ്ഞ സീസണില്‍ തലയില്‍ കെട്ടോടെ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മരിച്ചു കളിച്ച ഇയാന്‍ ഹ്യൂം എന്ന കൊമ്പനായിരുന്നു അത്. 

പുതിയ സീസണിന് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോള്‍ മഞ്ഞക്കുപ്പായത്തില്‍ ഹ്യൂം ഇല്ല. പക്ഷേ ഗ്യാലറിക്കുള്ളിലെ ഈ തലയില്‍ക്കെട്ടുള്ള കൊമ്പന്‍ ആരാധകര്‍ക്കിടയിലേക്ക് ഹ്യൂമിന്റെ ഓര്‍മ എത്തിക്കുകയാണ്. മാനേജ്‌മെന്റിന്റെ താത്പര്യ കുറവിനെ തുടര്‍ന്നാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ ഇല്ലാത്തത് എന്ന് ഹ്യൂം ആരാധകരെ അറിയിച്ചിരുന്നു. പുതിയ  താരങ്ങളെ മുന്നേറ്റ നിരയിലേക്ക് എത്തിച്ച് കൂടുതല്‍ ശക്തരാകാനായിരുന്നു മാനേജ്‌മെന്റിന്റെ ശ്രമം. 

കഴിഞ്ഞ സീസണില്‍ പാതി വഴിയില്‍ വെച്ച് പരിക്കിനെ തുടര്‍ന്ന് ഹ്യൂമിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. അഞ്ച് ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി നാലാം സീസണില്‍ ഹ്യൂം നേടിയത്. ഐഎസ്എല്ലില്‍ കൂടുതല്‍ തവണ വല കുലുക്കിയ വിദേശ താരം എന്ന റെക്കോര്‍ഡ് ഹ്യൂമിന്റെ പേരിലായിരുന്നു. 51 മത്സരങ്ങളില്‍ നിന്നും 24 ഗോളുകളാണ് ഹ്യൂം നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com