റോഡ് ഉപരോധം, കണ്ണീര്‍വാതക പ്രയോഗം, കുരുമുളക് സ്‌പ്രേ; കര്‍ഷക സമരത്തില്‍ പെട്ടത് ടൂര്‍ ദെ ഫ്രാന്‍സ് സൈക്ലിങ് താരങ്ങള്‍

പ്രതിഷേധിക്കാനായി കര്‍ഷകര്‍ റോഡ് ഉപരോധിച്ചപ്പോള്‍ പെട്ടുപോയത് കായിക താരങ്ങള്‍
റോഡ് ഉപരോധം, കണ്ണീര്‍വാതക പ്രയോഗം, കുരുമുളക് സ്‌പ്രേ; കര്‍ഷക സമരത്തില്‍ പെട്ടത് ടൂര്‍ ദെ ഫ്രാന്‍സ് സൈക്ലിങ് താരങ്ങള്‍

പാരിസ്: പ്രതിഷേധിക്കാനായി കര്‍ഷകര്‍ റോഡ് ഉപരോധിച്ചപ്പോള്‍ പെട്ടുപോയത് കായിക താരങ്ങള്‍. ഫ്രാന്‍സിലെ ബഗ്നെരസ് ഡെ ലുചോനിലാണ് കര്‍ഷക സമരത്തിനിടെ ടൂര്‍ ദെ ഫ്രാന്‍സ് സൈക്കിള്‍ റെയ്ഡ് മത്സരത്തിന്റെ താരങ്ങള്‍ കുടുങ്ങിയത്. സമരക്കാര്‍ പ്രകോപിതരായതോടെ പൊലീസ് ഇവര്‍ക്ക് നേരെ കണ്ണീര്‍ വാതകവും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. ഇതില്‍ പെട്ട് അന്താരാഷ്ട്ര സൈക്ലിങ് താരങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

ടൂര്‍ ദെ ഫ്രാന്‍സിന്റെ 16ാം ഘട്ടത്തിലെ 218 കിലോമീറ്റര്‍ സ്‌റ്റേജ് മത്സരത്തിനിടെയാണ് ലുചോനിലെ 30 കിലോമീറ്റര്‍ ഭാഗത്ത് സമര്‍ക്കാര്‍ പ്രതിഷേധിച്ചത്. ഈ ഭാഗത്തേക്ക് സൈക്കിളുമായി എത്തിയ താരങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നു. സമരക്കാര്‍ ഈ സമയത്ത് പ്രകോപിതരായതോടെ പൊലീസ് കണ്ണീര്‍ വാതകവും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചതോടെ കായിക താരങ്ങള്‍ പെട്ടുപോകുകയായിരുന്നു. 

നാല് തവണ ചാംപ്യനായ ബ്രിട്ടന്റെ ക്രിസ് ഫ്രൂം നിലവില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗെരയ്ന്റ് തോമസ്, നിലവിലെ ലോക ചാംപ്യന്‍ പീറ്റര്‍ സാഗന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

സമരക്കാര്‍ പിരിഞ്ഞുപോയി 15 മിനുട്ടുകള്‍ക്ക് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. അതേസമയം താരങ്ങള്‍ക്ക് ഇത്തരത്തിലൊരു അനുഭവം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ റെയ്ഡ് നിര്‍ത്തി വയ്ക്കാതെ നിമിഷങ്ങള്‍ക്കകം പുനരാരംഭിച്ചത് ആരാധകരുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com