ലോക കപ്പില്‍ എനിക്കും മാനേജ്‌മെന്റിനും ആ രഹസ്യം മറച്ചു വയ്‌ക്കേണ്ടി വന്നു; വെളിപ്പെടുത്തി എംബാപ്പെ

മാനേജ്‌മെന്റിന് ഇത് അറിയാമായിരുന്നു. എന്നാല്‍ എതിരാളികള്‍  മുതലെടുക്കാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് ഇത് മറച്ചു വയ്ക്കുകയായിരുന്നു
ലോക കപ്പില്‍ എനിക്കും മാനേജ്‌മെന്റിനും ആ രഹസ്യം മറച്ചു വയ്‌ക്കേണ്ടി വന്നു; വെളിപ്പെടുത്തി എംബാപ്പെ

ലോക കപ്പ് ഫൈനല്‍ ഉള്‍പ്പെടെ രണ്ട് മത്സരങ്ങള്‍ താന്‍ കളിച്ചത് ഒരു രഹസ്യം മറച്ചുവെച്ചാണെന്ന് യുവതാരം എംബാപ്പെ. ലോക കപ്പിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കിടെ ഞാന്‍ പരിക്കിന്റെ പിടിയിലായിരുന്നു എന്ന രഹസ്യമാണ് എംബാപ്പെ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. 

മാനേജ്‌മെന്റിന് ഇത് അറിയാമായിരുന്നു. എന്നാല്‍ എതിരാളികള്‍ എന്റെ പരിക്ക് നല്‍കുന്ന സാധ്യതകള്‍ മുതലെടുക്കാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് ഇത് മറച്ചു വയ്ക്കുകയായിരുന്നു. 

ക്വാര്‍ട്ടറില്‍ ഉറുഗ്വേയ്‌ക്കെതിരായ പോരാട്ടത്തിന് ഇടയിലാണ് പുറം വേദന അനുഭവപ്പെട്ടത്. അവസാന രണ്ട് മത്സരങ്ങളില്‍ കളിക്കാന്‍ ഇറങ്ങിയപ്പോഴും പരിക്ക് മറച്ചു വെച്ചുവെന്നും ഫ്രാന്‍സ് ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തില്‍ എംബാപ്പെ പറയുന്നു. 

റഷ്യയിലേക്ക് എത്തുമ്പോള്‍ തന്നെ കിരീടം ഞങ്ങള്‍ ഉയര്‍ത്തുമെന്ന് ഞങ്ങള്‍ മനസില്‍ ഉറപ്പിച്ചിരുന്നു. അഹങ്കാരം എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതിനെ ആത്മവിശ്വാസം എന്ന് വിളിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എംബാപ്പെ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com