ഇന്ത്യ ഏഷ്യ കപ്പില്‍ നിന്നും പിന്മാറണം, ബിസിസിഐക്കെതിരെ സെവാഗ് 

ഇംഗ്ലണ്ടില്‍ നിന്നും ഇടവേള ഇല്ലാതെ ദുബായിലെ ചൂടില്‍ കളിക്കാന്‍ വരുന്നു. ഇത്  ശരിയായ മത്സര ക്രമം ആണെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല
ഇന്ത്യ ഏഷ്യ കപ്പില്‍ നിന്നും പിന്മാറണം, ബിസിസിഐക്കെതിരെ സെവാഗ് 

ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂളിനെതിരായ വിമര്‍ശനം ശക്തമാകുന്നു. ഇന്ത്യ ഏഷ്യ കപ്പില്‍ നിന്നും പിന്മാറണം എന്ന് പറഞ്ഞ് ഇന്ത്യന്‍ മുന്‍ താരം വിരേന്ദര്‍ സെവാഗാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്. 

ഏത് രാജ്യമാണ് ഇടവേളയില്ലാതെ ഇപ്പോള്‍ കളിക്കുക? ഏഷ്യാ കപ്പ് മത്സര ക്രമം തന്നെ ഞെട്ടിച്ചു. ഇംഗ്ലണ്ടിനെതിരായ ട്വിന്റി20 മത്സരങ്ങള്‍ക്കിടയില്‍ രണ്ട് ദിവസത്തെ  വ്യത്യാസം  മാത്രമാണ് ഉണ്ടായത്.  പിന്നെ  ഇംഗ്ലണ്ടില്‍ നിന്നും ഇടവേള ഇല്ലാതെ ദുബായിലെ ചൂടില്‍ കളിക്കാന്‍ വരുന്നു. ഇത്  ശരിയായ മത്സര ക്രമം ആണെന്ന് എനിക്ക് പറയാന്‍ സാധിക്കില്ലെന്ന് സെവാഗ് പറയുന്നു.  

അടുപ്പിച്ച് മത്സരം വരുന്നു എങ്കില്‍ ബിസിസിഐ അത് റദ്ദാക്കണം. എസക്‌സിനെതിരായ മത്സരം മൂന്ന് ദിവസത്തേക്ക് വെട്ടിച്ചുരുക്കുന്നതിന് പകരം ഏഷ്യാ കപ്പിലെ യോഗ്യതാ മത്സരമാണ് ബിസിസിഐ റദ്ദാക്കേണ്ടതെന്നും സെവാഗ് പറയുന്നു. 

ഏകദിന മത്സരം കഴിഞ്ഞാല്‍ 48 മണിക്കൂര്‍ ഒരു കളിക്കാരന് വിശ്രമം വേണം. ഏഷ്യാ കപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പാക് ടീം പൂര്‍ണമായും ഫിറ്റായിരിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ക്ഷീണിതരായിരിക്കും. അത് പാക്കിസ്ഥാന് മുന്‍ തൂക്കം നല്‍കുമെന്നും സെവാഗ് ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com