വീണ്ടും അര്‍ജന്റീനയ്ക്ക് കുത്ത്, നെഞ്ചു തകര്‍ത്ത ഗോള്‍ ലോക കപ്പിന്റെ ഗോള്‍

ഫസ്റ്റ് ടൈം കോണ്ടാക്റ്റ് കൊണ്ട് നേരെ ബോക്‌സിന് മൂലയിലേക്ക് പര്‍വാദ് പന്ത് അടിച്ചു. മുന്നിട്ടു നിന്നിരുന്ന അര്‍ജന്റീനയ്‌ക്കെതിരെ ഫ്രാന്‍സ് അവിടെ സമനില പിടിക്കുകയായിരുന്നു
വീണ്ടും അര്‍ജന്റീനയ്ക്ക് കുത്ത്, നെഞ്ചു തകര്‍ത്ത ഗോള്‍ ലോക കപ്പിന്റെ ഗോള്‍

അര്‍ജന്റീനയുടെ നെഞ്ച് തകര്‍ത്ത ഗോള്‍, റഷ്യന്‍ ലോക കപ്പ് ഗോളായി ഫിഫ തിരഞ്ഞെടുത്തിരിക്കുന്നത് അതാണ്. 57ാം മിനിറ്റില്‍ ബെഞ്ചമിന്‍ പര്‍വാദിന്റെ വലതുകാലില്‍ നിന്നും പറന്നെത്തിയ ഗോള്‍. 

പ്രീക്വാര്‍ട്ടറില്‍ പര്‍വാദ് നേടിയ ഈ ഗോളാണ് ആരാധകര്‍ 2018 ലോക കപ്പിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്തിരിക്കുന്നത്. 169 ഗോളുകള്‍ പിറന്ന ടൂര്‍ണമെന്റില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടത് പര്‍വാദിന്റെ ലോങ് റേഞ്ചര്‍. 

അര്‍ജന്റീനയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തില്‍ മോഡ്രിക്ക് വല കുലുക്കിയതും, ജപ്പാനെതിരായ കൊളംബിയന്‍ മധ്യനിരക്കാരന്റെ ഫ്രീകിക്കുമാണ് ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട മറ്റ് ഗോളുകള്‍. പക്ഷേ പര്‍വാദിന്റെ ഗോള്‍ ഇവയെ എല്ലാം പിന്നിലാക്കി ഒന്നാമതേക്കെത്തി. 

വലത് വശത്തേക്കെത്തിയ പര്‍വാദിന് നേര്‍ക്ക് ലൂകാസ് ഹെര്‍ണാഡെസിന്റെ ക്രോസ്. ഫസ്റ്റ് ടൈം കോണ്ടാക്റ്റ് കൊണ്ട് നേരെ ബോക്‌സിന് മൂലയിലേക്ക് പര്‍വാദ് പന്ത് അടിച്ചു. മുന്നിട്ടു നിന്നിരുന്ന അര്‍ജന്റീനയ്‌ക്കെതിരെ ഫ്രാന്‍സ് അവിടെ സമനില പിടിക്കുകയായിരുന്നു. 

2006ല്‍ ബെസ്റ്റ് ഗോള്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമായിട്ടാണ് ഒരു യൂറോപ്യന്‍ താരം ഇത് സ്വന്തമാക്കുന്നത്. 2014ല്‍ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ ജെയിംസ് റോഡ്രിഗിസിന് തന്നെയായിരുന്നു ഗോള്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com