നിറഞ്ഞാടി ഗപ്റ്റില്‍, 35 പന്തില്‍ സെഞ്ചുറി

ഇംഗ്ലീഷ് ട്വിന്റി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ചുറി നേടുന്ന താരമെന്ന ആന്‍ഡ്രൂ ഫ്‌ലിന്റോഫിന്റെ റെക്കോര്‍ഡ് തലനാരിഴയ്ക്കാണ് കീവീസ് താരത്തിന് നഷ്ടമായത്
നിറഞ്ഞാടി ഗപ്റ്റില്‍, 35 പന്തില്‍ സെഞ്ചുറി

35പന്തില്‍ സെഞ്ചുറി അടിച്ച് മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ വെടിക്കെട്ട്. ഇംഗ്ലണ്ടിന്റെ ട്വിന്റി20 ബ്ലാസ്റ്റ് ലീഗിലായിരുന്നു ന്യൂസിലാന്‍ഡ് താരത്തിന്റെ വെടിക്കെട്ട്. 

ഗപ്റ്റിലിന്റെ സെഞ്ചുറി ബലത്തില്‍ വോസ്റ്റര്‍ഷെയര്‍ നോര്‍ത്താംടന്‍ഷെയറിനെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ചു. ഇംഗ്ലീഷ് ട്വിന്റി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ചുറി നേടുന്ന താരമെന്ന ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ റെക്കോര്‍ഡ് തലനാരിഴയ്ക്കാണ് കീവീസ് താരത്തിന് നഷ്ടമായത്. 

34 ബോളില്‍ നിന്നായിരുന്നു സൈമണ്ട്‌സ് സെഞ്ചുറി നേടിയത്. ഗപ്റ്റിലിന് ഒരു ബോള്‍ അധികം വേണ്ടിവന്നു. 188 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഗപ്റ്റിലും സംഘവും നോര്‍ത്താംടണ്‍ ഷെയറിനെ ഏഴ് ഓവര്‍ ബാക്കി നില്‍ക്കെ തോല്‍പ്പിച്ച് കളി അവസാനിപ്പിക്കുകയായിരുന്നു. 

പത്ത് ഓവറില്‍ ക്ലര്‍ക്കും ഗപ്റ്റിലും കൂടി അടിച്ചെടുത്തത് 162 റണ്‍സ്. 12 ഫോറും ഏഴ് സിക്‌സും പറത്തിയായിരുന്നു ഗപ്റ്റിലിന്റെ ഇന്നിങ്‌സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com