സ്ത്രീയ്ക്ക് മുന്നിലുള്ള  പരമ്പരാഗത വഴിയേ പോകാനില്ല, എല്ലാം എന്റെ ഇഷ്ടങ്ങളെന്ന് സാനിയ

കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്ന ഒരുവളായിരുന്നു എന്നും ഞാന്‍. അങ്ങിനെ ആയതില്‍ ഞാന്‍ ഇന്ന് സന്തോഷിക്കുന്നു
സ്ത്രീയ്ക്ക് മുന്നിലുള്ള  പരമ്പരാഗത വഴിയേ പോകാനില്ല, എല്ലാം എന്റെ ഇഷ്ടങ്ങളെന്ന് സാനിയ

എന്നും ജീവിച്ചിട്ടുള്ളത് എന്റെ ഇഷ്ടങ്ങള്‍ക്ക്. സ്ത്രീകള്‍ക്ക് മുന്‍പിലുള്ള ആ പരമ്പരാഗത വഴി ഞാന്‍ പിന്തുടര്‍ന്നിട്ടില്ല. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ പറയുന്നു. 

കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്ന ഒരുവളായിരുന്നു എന്നും ഞാന്‍. അങ്ങിനെ ആയതില്‍ ഞാന്‍ ഇന്ന് സന്തോഷിക്കുന്നു. എന്റെ തീരുമാനങ്ങളെ മാതാപിതാക്കള്‍ എന്നും പിന്തുണച്ചു. ഹൈദരാബാദില്‍ ടെന്നിസ് കളിച്ചതും, സ്‌നേഹിച്ച പുരുഷനെ വിവാഹം കഴിച്ചതും, വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ഇപ്പുറം കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നതും എല്ലാം എന്റെ ഇഷ്ടത്തിന് അനുസരിച്ചായിരുന്നു. 

ഗര്‍ഭധാരണം, മാതൃത്വം എന്നിവ നമ്മുടെ സ്വപ്‌നങ്ങളെ ഇല്ലാതാക്കാന്‍ പാടില്ല എന്ന പാഠമാണ് ഞാന്‍ എന്റെ കുഞ്ഞിന് മുന്നില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്നും സെറീന പറയുന്നു. നമുക്ക് മുന്നിലെ ഏറ്റവും മികച്ച താരമാണ് സെറീന. പക്ഷേ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കോര്‍ട്ടില്‍ ഫോമിലേക്കെത്താന്‍ സെറീന കഷ്ടപ്പെടുന്നത് നമുക്ക് കാണാം. 

കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം 2020 ടോക്യോ ഒളിംപിക്‌സിലൂടെ തിരികെ വരാന്‍ സാധിക്കുമെന്നാണ് സെറീനയുടെ കണക്കു കൂട്ടല്‍. ഇത് 2018 ആയിട്ടുള്ളു. 2020ടെ തിരികെ എത്താന്‍ സാധിക്കും എന്നാണ് എന്റെ പ്രതീക്ഷയെന്ന് സെറീന പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com