ഇതിലും ഭംഗിയായി എങ്ങിനെ ആദ്യ ഗോള്‍, ഷക്കിരി രണ്ടും കല്‍പ്പിച്ചിറങ്ങിയപ്പോള്‍ വീണ്ടും ലിവര്‍പൂള്‍

സലയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി വലയ്ക്കകത്താക്കി മനേ ലിവര്‍പൂളിന് 28ാം മിനിറ്റില്‍ തന്നെ ലീഡ് നല്‍കിയെങ്കിലും 31ാം മിനിറ്റില്‍ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തിരിച്ചടിച്ചിരുന്നു
ഇതിലും ഭംഗിയായി എങ്ങിനെ ആദ്യ ഗോള്‍, ഷക്കിരി രണ്ടും കല്‍പ്പിച്ചിറങ്ങിയപ്പോള്‍ വീണ്ടും ലിവര്‍പൂള്‍

മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേയും തോല്‍പ്പിച്ച് ലിവര്‍പൂളിന്റെ കുതിപ്പ്. ഡാനിയല്‍ സ്റ്ററിഡ്ജും ഷകിരിയും ഗോള്‍ വല കുലുക്കാന്‍ തുടങ്ങിയതോടെ അടുത്ത സീസണിന്റെ പ്രതീക്ഷകള്‍ വാനോളം എത്തിച്ചായിരുന്നു ലിവര്‍പൂളിന്റെ ജയം. 

ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ക്ലോപ്പിന്റേയും സംഘത്തിന്റേയും ജയം. സലയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി വലയ്ക്കകത്താക്കി മനേ ലിവര്‍പൂളിന് 28ാം മിനിറ്റില്‍ തന്നെ ലീഡ് നല്‍കിയെങ്കിലും 31ാം മിനിറ്റില്‍ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തിരിച്ചടിച്ചിരുന്നു. 

എന്നാല്‍ രണ്ടാം പകുതിയില്‍ സ്റ്ററിഡ്ജിന്റേയും ഷക്കിരിയുടേയും തകര്‍പ്പന്‍ ഗോളും ഒജോയുടെ പെനാല്‍റ്റിയും ലിവര്‍പൂളിന് ആധികാരിക ജയം നേടിത്തന്നു. 12 യാര്‍ഡിനുള്ളില്‍ നിന്നായിരുന്നു ഷക്കിരി ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ വല ചലിപ്പിച്ചത്. ലിവര്‍പൂള്‍ കുപ്പായത്തില്‍ ഷകിരിയുടെ ആദ്യ ഗോളായിരുന്നു അത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com