എന്തിനാണ് സര്‍ കായിക താരങ്ങളെ, വോളി കളിക്കാരെ, കായിക കേരളത്തെ തന്നെ ഇങ്ങനെ പറ്റിക്കുന്നത്; വോളിബോള്‍ അസോസിയേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ടോം ജോസഫ് 

അഴിമതിക്കാരെ സംരക്ഷിക്കാനാണെങ്കില്‍,താരങ്ങളെ ചൂഷണം ചെയ്യുന്നവരെപിന്തുണക്കാനാണെങ്കില്‍. കീശ വീര്‍പ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാണെങ്കില്‍. എന്തിനാണ് സര്‍ നമുക്കിങ്ങനെയൊരു വകുപ്പ്
എന്തിനാണ് സര്‍ കായിക താരങ്ങളെ, വോളി കളിക്കാരെ, കായിക കേരളത്തെ തന്നെ ഇങ്ങനെ പറ്റിക്കുന്നത്; വോളിബോള്‍ അസോസിയേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ടോം ജോസഫ് 

കേരള വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ വിമര്‍ശനവുമായി ടോം ജോസഫ്. ഏതാനും വര്‍ഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും കീശവീര്‍പ്പിക്കലും മാത്രമാണ്. അന്ധരായത് കൊണ്ടാണോ, അന്ധത നടിക്കുന്നത് കൊണ്ടാണോ കായിക കേരളവും, ഭരണകര്‍ത്താക്കളും ഇതിനെതിരെ ശബ്ദിക്കാത്തത് എന്ന ചോദ്യമാണ് ടോം ജോസഫ് ഉന്നയിക്കുന്നത്. 

ഫേസ്ബുക്കിലൂടെയായിരുന്നു ടോം ജോസഫ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. നിങ്ങള്‍ കണ്ടില്ലേ കോഴിക്കോട് നടന്ന ദേശീയ വോളി ചാമ്പ്യന്‍ഷിപ്പിന്റെ കണക്കവതരണം.
അഴിമതി റിപ്പോര്‍ട്ടുകള്‍.
ആര്‍ക്കുവേണ്ടിയായിരുന്നു അത്.
എന്നിട്ടും എന്തെ നടപടി എടുക്കേണ്ടവര്‍ മുഖം തിരിക്കുന്നതെന്ന് ടോം ജോസഫ് ചോദിക്കുന്നു. 

കോഴിക്കോട് നടന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതിയെ പിരിച്ചുവിടാന്‍ ചേര്‍ന്ന യോഗത്തില്‍ കണക്കുകളില്‍ അഴിമതി ആരോപിച്ച് ഒരു വിഭാഗം മുന്നോട്ടു വന്നിരുന്നു. സംഘാടക സമിതി അംഗങ്ങള്‍ക്ക് ടൂര്‍ണമെന്റ് നടത്തിപ്പിന്റെ വരവ്, ചിലവ് കണക്കുകള്‍ പോലും നല്‍കിയില്ലെന്ന് കണ്‍വീനര്‍മാര്‍ ആരോപിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കായിക കേരളത്തോട്.
കായിക ഭരണകര്‍ത്താക്കളോട് .
കായിക മന്ത്രിയോട്.
ഒരേയൊരു ചോദ്യം.

നിങ്ങളെന്താണിങ്ങനെ.
അന്ധരായതുകൊണ്ടോ
അന്ധത നടിക്കുന്നതുകൊണ്ടോ 

കളിയാണ് എന്നെ ഞാനാക്കിയത്.
കളിയാണ് എനിക്ക് ജീവിതവും ജോലിയും തന്നത്.

ഉള്ളതു തുറന്നുപറഞ്ഞതുകൊണ്ടാണ് ഞാന്‍ അനഭിമതനായത്. പറയാനുള്ളത് ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും.

ഒരിക്കല്‍, ഇന്നും.
വോളിമ്പോള്‍ കായിക കേരളത്തിന്റെ സ്പന്ദനമാണ്.
പപ്പനും, ജിമ്മി ജോര്‍ജും, ഉദയകുമാറും,സിറിള്‍ സി.വള്ളൂരും ഏലമ്മയും, സലോമി രാമുവും, കപില്‍ദേവുമെല്ലാം ഒരോ വോളി പ്രേമിക്കും സമ്മാനിച്ചത് ഓര്‍മയുടെ ഇടിമുഴക്കങ്ങളാണ്. ആ പ്രതാപകാലം ഉള്ളതുകൊണ്ടു കൂടിയാണ് ഇന്നും ഓരോ വോളി മൈതാനവും കളിയാരവങ്ങളാല്‍ നിറയുന്നത്.
ആലുവ ടോര്‍പിഡോയും, പാസ് കുറ്റിയാടിയും, വടകര ജിംഖാനയുമൊക്കെ വോളി പ്രേമികള്‍ നെഞ്ചേറ്റിയത് കളിമികവുകൊണ്ടും സംഘാടന മികവും കൊണ്ടാണ്.

വോളി അസോസിയേഷന് നല്ലസംഘാടകരുണ്ടായിരുന്നു. പണകൊതിയന്‍മാരല്ലാത്ത, ഫണ്ടില്‍ കയ്യിട്ടുവാരാത്ത നേതൃത്വവുമുണ്ടായിരുന്നു. കളിക്കാരുടെ ഉന്നമനത്തിനും വോളിയുടെ വളര്‍ച്ചക്കും അവര്‍ നിലകൊണ്ടിരുന്നു.  ഇന്നല്ല. ഒരു പാട് മുന്‍പ്.

രാഷ്ട്രീയ നേതൃത്വത്തിന്റെ ബന്ധവും അടുപ്പവും വച്ച്
വോളി അസോസിയേഷന്റെ തലപ്പത്ത് അഴിമതിക്കാരും, കള്ളന്‍മാരും വരുന്നതിന് മുന്‍പുള്ള കാലമാണത്. കളിയെ, കായികത്തെ വീണ്ടെടുക്കേണ്ട കായീക ഭരണാധികാരികള്‍ എന്തേ ഇതൊന്നും കാണാതെ പോകുന്നത്. ഏതാനും വര്‍ഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും, കീശവീര്‍പ്പിക്കലും മാത്രമാണ്. നിങ്ങള്‍ കണ്ടില്ലേ കോഴിക്കോട് നടന്ന ദേശീയ വോളി ചാമ്പ്യന്‍ഷിപ്പിന്റെ കണക്കവതരണം. അഴിമതി റിപ്പോര്‍ട്ടുകള്‍. ആര്‍ക്കുവേണ്ടിയായിരുന്നു അത്. എന്നിട്ടും എന്തെ നടപടി എടുക്കേണ്ടവര്‍ മുഖം തിരിക്കുന്നത്.

അഴിമതിക്കാരെ സംരക്ഷിക്കാനാണെങ്കില്‍,താരങ്ങളെ ചൂഷണം ചെയ്യുന്നവരെ പിന്തുണക്കാനാണെങ്കില്‍. കീശ വീര്‍പ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാണെങ്കില്‍.
എന്തിനാണ് സര്‍ നമുക്കിങ്ങനെയൊരു വകുപ്പ്.
എന്തിനാണ് സര്‍ നമുക്കിങ്ങനെയൊരു സ്‌പോട്‌സ് കൗണ്‍സില്‍.
എന്തിനാണ് സര്‍ കായിക താരങ്ങളെ, വോളി കളിക്കാരെ,
കായിക കേരളത്തെ തന്നെ ഇങ്ങനെ പറ്റിക്കുന്നത്….

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com