'ഒരു ഓട്ടോഗ്രാഫ് തരുമോ?' മഞ്ഞക്കാര്‍ഡില്‍ റഫറിക്ക് ഓസിലിന്റെ കൈയ്യൊപ്പ്

കൈയ്യൊപ്പ് നല്‍കാനായി നോക്കിയപ്പോള്‍ റഫറി നല്‍കിയത് മഞ്ഞക്കാര്‍ഡ്. ചിരിച്ചു കൊണ്ട് ഓട്ടോഗ്രാഫും നല്‍കിയാണ് ഓസില്‍ കളിക്കാനിറങ്ങിയത്.
'ഒരു ഓട്ടോഗ്രാഫ് തരുമോ?' മഞ്ഞക്കാര്‍ഡില്‍ റഫറിക്ക് ഓസിലിന്റെ കൈയ്യൊപ്പ്

പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തില്‍ കളിക്കാനിറങ്ങുന്നതിന് മുമ്പായിരുന്നു ആഴ്‌സണലിന് വേണ്ടി ഇറങ്ങിയ ജര്‍മ്മന്‍ താരം മൊസ്യൂട്ട് ഓസിലിനോട് റഫറിയുടെ ആ ചോദ്യമെത്തിയത്. ' ഒരു ഓട്ടോഗ്രാഫ് തരാമോ?'  കൈയ്യൊപ്പ് നല്‍കാനായി നോക്കിയപ്പോള്‍ റഫറി നല്‍കിയത് മഞ്ഞക്കാര്‍ഡ്. ചിരിച്ചു കൊണ്ട് ഓട്ടോഗ്രാഫും നല്‍കിയാണ് ഓസില്‍ കളിക്കാനിറങ്ങിയത്. 

റഫറിയുടെ ആരാധനയ്‌ക്കെതിരെ പലരും വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും ഇതില്‍ തെറ്റൊന്നും കാണുന്നില്ലെന്നായിരുന്നു ആഴ്‌സണല്‍ താരമായ എംമ്രിയുടെ
മറുപടി. കളിക്കാരെയും അവരുടെ വ്യക്തിത്വവും അറിയുന്നതിനുള്ള വഴിയാണ് ഓട്ടോഗ്രാഫുകളെന്നും എംമ്രി പറഞ്ഞു.  

സൗഹൃദ മത്സരം ആരംഭിച്ച് ആദ്യ പതിമൂന്ന് മിനിറ്റിനുള്ളില്‍ ഓസില്‍ ഗോള്‍ നേടുകയും ചെയ്തു. പിഎസ്ജിയെ 1-5 ഗോളിനാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. 

ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം സീസണിന് മുമ്പായി ആഴ്‌സണലിനായി കളിക്കളത്തില്‍ ഇറങ്ങിയതായിരുന്നു ഓസില്‍. തുര്‍ക്കിക്കാരനായ തന്നോട് വംശീയ വിവേചനം ഫുട്‌ബോള്‍ അസോസിയേഷനും ജര്‍മ്മന്‍ കാണികളും പ്രകടിപ്പിച്ചിട്ടുള്ളതില്‍ മനം മടുത്ത് ദേശീയ ടീമിലെ കളി മതിയാക്കുകയാണെന്ന് ഓസില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com