പത്രം വായിക്കരുത്, ധോനിയുടെ നിര്‍ദേശം അതായിരുന്നുവെന്ന് ശ്രേയസ്‌

ഇന്ത്യന്‍ ടീമിലേക്ക് എത്തിയപ്പോള്‍ ധോനി തനിക്ക് നല്‍കി നിര്‍ദേശങ്ങള്‍ വെളിപ്പെടുത്തുകയാണ് ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍
പത്രം വായിക്കരുത്, ധോനിയുടെ നിര്‍ദേശം അതായിരുന്നുവെന്ന് ശ്രേയസ്‌

പത്രം വായിക്കരുത്, സമൂഹമാധ്യമങ്ങളില്‍ നിന്നും എത്രമാത്രം മാറിനില്‍ക്കാന്‍ സാധിക്കുമോ അത്രയും മാറി നില്‍ക്കുക. ഇന്ത്യന്‍ ടീമിലേക്ക് എത്തിയപ്പോള്‍ ധോനി തനിക്ക് നല്‍കി നിര്‍ദേശങ്ങള്‍ വെളിപ്പെടുത്തുകയാണ് ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍. 

സമൂഹമാധ്യമങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നെ സംബന്ധിച്ച് വിമര്‍ശനങ്ങളാണ് മുന്നോട്ട് പോകുവാനുള്ള പ്രചോദനം നല്‍കുന്നത്. പക്ഷേ പൂര്‍ണ ശ്രദ്ധ കളിയില്‍ കൊടുക്കാന്‍ എല്ലാ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ധോനി എന്നോട് നിര്‍ദേശിച്ചത്. 

ഐപിഎല്‍ ലേലത്തില്‍ താന്‍ സെലക്ട് ആയതിന് മുന്‍പും ശേഷവും തന്നോടുണ്ടായ പലരുടേയും സമീപന മാറ്റത്തെ കുറിച്ചും ശ്രേയസ് പറയുന്നു. എനിക്ക് നേരത്തെ അറിയാവുന്ന പെണ്‍കുട്ടിയായിരുന്നു അത്. ഞാന്‍ ഐപിഎല്ലില്‍ സെലക്ട് ആയെന്ന് അറിഞ്ഞതിന് ശേഷം ആ പെണ്‍കുട്ടി എനിക്ക് മെസേജ് അയക്കാന്‍ തുടങ്ങി. 

എന്നെ ഓര്‍ത്ത് സന്തോഷിക്കുന്നതിനാല്‍ സന്ദേശം അയക്കുന്നു എന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍ എന്നെ ഓര്‍ത്തല്ല, പണമാണ് അവിടെ വിഷയമാകുന്നത് എന്ന് അപ്പോള്‍ ഞാന്‍ മനസിലാക്കിയെന്നും ശ്രേയസ് പറയുന്നു. 2018ല്‍ ഡല്‍ഹിയുടെ നായകനായി ടീമിന് നേട്ടമുണ്ടാക്കി കൊടുക്കാന്‍ സാധിച്ചില്ലാ എങ്കിലും വ്യക്തിഗതമായി മികച്ച പ്രകടനമായിരുന്നു ശ്രേയസിന്റേത്. 14 ഇന്നിങ്‌സില്‍ നിന്നും 411 റണ്‍സ് ശ്രേയസ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com