ലോക കപ്പ് ജയിച്ച രണ്ട് ലങ്കന്‍ കളിക്കാര്‍ക്കെതിരെ ഒത്തുകളി ആരോപണം; കലങ്ങി മറിഞ്ഞ് ലങ്കന്‍ ക്രിക്കറ്റ്

ഗുപ്ത എന്ന് പേരുള്ള വ്യക്തിയില്‍ നിന്നും ഒത്തുകളിയുടെ പേരില്‍ പത്ത് ലക്ഷം രൂപ വീതം ഇരുവരും കൈപ്പറ്റി എന്നാണ് ആരോപണം
ലോക കപ്പ് ജയിച്ച രണ്ട് ലങ്കന്‍ കളിക്കാര്‍ക്കെതിരെ ഒത്തുകളി ആരോപണം; കലങ്ങി മറിഞ്ഞ് ലങ്കന്‍ ക്രിക്കറ്റ്

ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ അര്‍ജുന രണതുംഗ, അരവിന്ദ ഡി സില്‍വ എന്നിവര്‍ക്കെതിരെ ഒത്തുകളി ആരോപണം. 1996ല്‍ ലോക കപ്പ് ജയിച്ച ടീമില്‍ അംഗങ്ങളായിരുന്ന ഇരുവരുമാണ് ക്രിക്കറ്റില്‍ ഒത്തുകളി നടത്തിയ ആദ്യ ലങ്കന്‍ താരങ്ങള്‍ എന്നാണ് മുന്‍ ശ്രീലങ്കയുടെ ക്രിക്കറ്റ് പ്രസിഡന്റ് ആയിരുന്ന തിലങ്ക സുമതിപാലയുടെ ആരോപണം. 

ഗുപ്ത എന്ന് പേരുള്ള വ്യക്തിയില്‍ നിന്നും ഒത്തുകളിയുടെ പേരില്‍ പത്ത് ലക്ഷം രൂപ വീതം ഇരുവരും കൈപ്പറ്റി എന്നാണ് ആരോപണം. നിലവില്‍ ശ്രീലങ്കന്‍ മന്ത്രിസഭയില്‍ അംഗമാണ് രണതുംഗ. രണതുംഗയ്ക്കും അരവിന്ദയ്ക്കുമെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്ന സുമതിപാലയുടെ കുടുംബത്തിന് നേര്‍ക്ക് രണതുംഗയും നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സുമതിപലയുടെ കുടുംബത്തിന് ഒത്തുകളി സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. 

സുമതിപാല വീണ്ടും ലങ്കന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെടും എന്ന ഘട്ടം വന്നപ്പോള്‍, ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് രണതുംഗയുടെ സഹോദരന്‍ നിശാന്താ കോടതിയെ സമീപിച്ചിരുന്നു. നിശാന്തയും ലങ്കന്‍ ക്രിക്കറ്റ് പ്രസിഡന്റ് സ്ഥാനത്തേക്ക മത്സരിക്കാനുണ്ടായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com