കോഹ് ലിയെ തളയ്ക്കും, തന്ത്രങ്ങള്‍ വെളിപ്പെടുത്തി സ്റ്റുവര്‍ട്ട് ബ്രോഡ്‌

ജെയിംസ് ആന്‍ഡേഴ്‌സനും കോഹ് ലിയും തമ്മിലുള്ള കൊമ്പുകോര്‍ക്കലിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു ബ്രോഡിന്റെ പ്രതികരണം
കോഹ് ലിയെ തളയ്ക്കും, തന്ത്രങ്ങള്‍ വെളിപ്പെടുത്തി സ്റ്റുവര്‍ട്ട് ബ്രോഡ്‌

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ പോലൊരു താരത്തെ നിയന്ത്രിക്കാന്‍ വേണ്ട തന്ത്രങ്ങള്‍ ഇംഗ്ലണ്ടിന്റെ പക്കലുണ്ടെന്ന് ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ്. ജെയിംസ് ആന്‍ഡേഴ്‌സനും കോഹ് ലിയും തമ്മിലുള്ള കൊമ്പുകോര്‍ക്കലിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു ബ്രോഡിന്റെ പ്രതികരണം. 

ഒരു ലോകോത്തര ബാറ്റ്‌സമാനെ മാത്രം ലക്ഷ്യം വെച്ച് ഏതെങ്കിലും ഒരു ബൗളര്‍ തന്ത്രങ്ങള്‍ മെനയുമെന്ന് എനിക്ക് തോന്നുന്നില്ല. അതിനോട് യോജിക്കുന്നുമില്ല. അവരില്‍ സമ്മര്‍ദ്ദം നിറയ്ക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ജിമ്മി  ആന്‍ഡേഴ്‌സന്റെ ബോളുകളെ ശ്രദ്ധയോടെ കളിച്ച് എന്റെ ഓവറില്‍ കോഹ് ലി റണ്‍സ് നേടിയെടുത്താലോ? ടീം എന്ന നിലയില്‍ അത് ഇംഗ്ലണ്ടിന്റെ മുന്‍തൂക്കം കളയും. 

ഒരു ബൗളിങ് യൂണിറ്റ് എന്ന നിലയില്‍ കോഹ് ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളെ തുടക്കത്തിലെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അനുവദിക്കതെ ബുദ്ധിമുട്ടിച്ച് സമ്മര്‍ദ്ദം നിറയ്ക്കുകയാണ് വേണ്ടതെന്നും ബ്രോഡ് ചൂണ്ടിക്കാണിക്കുന്നു. പരിക്കില്‍ നിന്നും മോചിതനായ ശേഷമാണ് ബ്രോഡ് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ കളിക്കാനിറങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com