ഗര്‍ഭച്ഛിത്രത്തെ അനുകൂലിച്ച് ട്വീറ്റ്;  ജീവനക്കാരിയെ പുറത്താക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ടാസ്മാനിയ സര്‍ക്കാരിന്റെ ഗര്‍ഭച്ഛിത്ര നിയമങ്ങളെ വിമര്‍ശിച്ച വനിതയെ ജോലിയില്‍ നിന്നും പുറത്താക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ
ഗര്‍ഭച്ഛിത്രത്തെ അനുകൂലിച്ച് ട്വീറ്റ്;  ജീവനക്കാരിയെ പുറത്താക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ടാസ്മാനിയ സര്‍ക്കാരിന്റെ ഗര്‍ഭച്ഛിത്ര നിയമങ്ങളെ വിമര്‍ശിച്ച വനിതയെ ജോലിയില്‍ നിന്നും പുറത്താക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ആഞ്ചല വില്യംസന്‍ എന്ന സ്ത്രീയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

ഗര്‍ഭച്ഛിത്രത്തെ അനുകൂലിച്ചുള്ള തന്റെ ട്വീറ്റിനെ തുടര്‍ന്ന് തന്നെ പിരിച്ചു വിടുകയായിരുന്നു എന്ന് പറഞ്ഞ് ഇവര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചു. ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ ഗവണ്‍മെന്റ് റിലേഷന്‍ ആന്‍ഡ് പബ്ലിക് പോളിസി എന്ന വിഭാഗത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. 

ടാസ്മാനിയന്‍ സര്‍ക്കാരിനെ അധിക്ഷേപിച്ചുള്ള ട്വീറ്റിനെ തുടര്‍ന്ന് നിങ്ങളെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയാണ് എന്നാണ് അധികൃതര്‍ തന്നെ അറിയിച്ചതെന്ന് യുവതി പറയുന്നു. എന്നാല്‍ ഈ യുവതി ടാസ്മാനിയന്‍ സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും, അവര്‍ ഗര്‍ഭച്ഛിത്രത്തിന് വിധേയമായിട്ടുണ്ട് എന്നുമാണ് ടാന്‍സാനിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിച്ചത്. 

ടാസ്മാനിയയിലെ ആകെ ഉണ്ടായിരുന്ന ഒരു ഗര്‍ഭച്ഛിത്ര കേന്ദ്രം നിരോധിച്ചതിനെ തുടര്‍ന്ന് ടാന്‍സാനിയയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് എത്തി ഗര്‍ഭച്ഛിത്രം നടത്തേണ്ടി വന്ന ആദ്യ കാല വനിതകളില്‍ ഒരാളാണ് താനെന്ന് ആഞ്ചല പറയുന്നു. ഗര്‍ഭച്ഛിത്രത്തില്‍ സ്വീകരിച്ച നിലപാടിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com