വെറുപ്പ് ചെല്‍സിയോടും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോടും; ഇഷ്ടം ബേണ്‍മൗത്തും ഹഡ്ഡേഴ്‌സ്ഫീല്‍ഡും

സമീപ കാലത്ത് ആരാധകര്‍ ഏറ്റവും വെറുത്ത രണ്ട് ടീമുകള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയുമാണ്
വെറുപ്പ് ചെല്‍സിയോടും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോടും; ഇഷ്ടം ബേണ്‍മൗത്തും ഹഡ്ഡേഴ്‌സ്ഫീല്‍ഡും

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലീഗാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബുകളും ഇംഗ്ലണ്ടില്‍ തന്നെ. ഒരു കാലത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡായിരുന്നു ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളില്‍ മഹാ ഭൂരിപക്ഷത്തിന്റേയും ഇഷ്ട ടീം. എന്നാല്‍ വിസ്മയകരമായൊരു സര്‍വേ കണക്ക് നമ്മുടെ ആ ധാരണകളെ മാറ്റാന്‍ പര്യാപ്തമാണ്. സമീപ കാലത്ത് ആരാധകര്‍ ഏറ്റവും വെറുത്ത രണ്ട് ടീമുകള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയുമാണ്. ദ മിറര്‍ പത്രം നടത്തിയ സര്‍വേയിലാണ് ഈ കൗതുകം. ഏറ്റവും അധികം ആളുകള്‍ ഇഷ്ടപ്പെടുന്ന ടീമുകള്‍ ഏതെന്നും സര്‍വേ അന്വേഷിച്ചിരുന്നു. അതാണ് മറ്റൊരു വിസ്മയം. പ്രീമിയര്‍ ലീഗില്‍ ആദ്യ സ്ഥാനത്തുള്ള ടീമുകളില്‍ നിന്ന് ആകെ ഒരു ടീം മാത്രമാണ് ഇതില്‍ മുന്നിലെത്തിയത്. ബോണ്‍മൗത്താണ് ഏറ്റവും ഇഷ്ടപ്പെടുന്ന ടീമുകളില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഹഡ്ഡേഴ്‌സ്ഫീല്‍ഡ് ടൗണ്‍ ടീം രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്താണ്. ന്യൂകാസില്‍, പ്രീമിയര്‍ ലീഗിലേക്ക് പുതിയതായി സ്ഥാനക്കയറ്റം കിട്ടിയ ഫുള്‍ഹാം എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

കഴിഞ്ഞ കുറച്ചു സീസണുകളായി പ്രതിരോധ ഫുട്‌ബോള്‍ കളിക്കുന്നതാണ് ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും തിരിച്ചടിയായത്. മൗറീഞ്ഞോയുടേയും അന്റോണിയോ കോണ്ടെയുടേയും കോച്ചിങിന് കീഴില്‍ ഇരു ടീമുകളും അമിത പ്രതിരോധം പുറത്തെടുത്തത് ആരാധകരെ അകറ്റാന്‍ കാരണമായി. സര്‍വ്വേയില്‍ 68.7 ശതമാനം ആളുകള്‍ ചെല്‍സിയേയും 68.1 ശതമാനം ആളുകള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും വെറുക്കുന്നുവെന്ന് വെളിപ്പെടുത്തി. ലിവര്‍പൂള്‍, വെസ്റ്റ്ഹാം, ആഴ്‌സനല്‍, ടോട്ടനം ക്ലബുകളാണ് മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍. കഴിഞ്ഞ തവണ പ്രീമിയര്‍ ലീഗ് കിരീടം നേടിയ പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഏഴാം സ്ഥാനത്താണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com