ഐപില്ലിനെ കുഴക്കി പൊതു തിരഞ്ഞെടുപ്പും ലോക കപ്പും; വേദി വിദേശത്തേക്ക് മാറ്റിയേക്കും

ഐപിഎല്ലും ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പും ഒരുമിച്ചു വരുന്നു എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്
ഐപില്ലിനെ കുഴക്കി പൊതു തിരഞ്ഞെടുപ്പും ലോക കപ്പും; വേദി വിദേശത്തേക്ക് മാറ്റിയേക്കും

മുംബൈ: പന്ത്രണ്ടാം ഐപിഎല്‍ സീസണ്‍ മാര്‍ച്ച് 29ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഐപിഎല്ലും ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പും ഒരുമിച്ചു വരുന്നു എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. 

2009ലെ പൊതു തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഐപിഎല്‍ വേദി ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റേണ്ടി വന്നിരുന്നു. മറ്റൊരു ഐപിഎല്‍ സീസണ്‍ പൊതു തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മുന്നില്‍ വരുമ്പോള്‍ 2009 ആവര്‍ത്തിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. 

മെയ് 30ന് ആരംഭിക്കുന്ന ലോക കപ്പ് മുന്നില്‍ കണ്ടാണ് ഐപിഎല്ലിന് മാര്‍ച്ച് 29ന് തുടങ്ങുന്നത്. സാധാരണ ഏപ്രില്‍ രണ്ടാം വാരം ആരംഭിച്ച് മെയ് അവസാനത്തോടെ അവസാനിക്കുന്നതാണ് ഐപിഎല്‍ കലണ്ടര്‍. എന്നാല്‍ അടുത്ത സീസണില്‍ പൊതു ത്ിരഞ്ഞെടുപ്പും, ലോക കപ്പും ഐപിഎല്ലിന് വെല്ലുവിളിയാണ്. 

പന്ത്രണ്ടാം ഐപിഎല്‍ സീസണ്‍ ഭാഗീകമായോ, പൂര്‍ണമായോ രാജ്യത്തിന് പുറത്ത് വെച്ച് നടത്താന്‍ ലക്ഷ്യമിട്ടാണ് ചര്‍ച്ചകള്‍. ലോക കപ്പ് തൊട്ടുപിന്നാലെ വരുന്നതിനെ തുടര്‍ന്ന് പ്രധാനപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ മുതിരുമോ എന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. ഐപിഎല്‍ കഴിഞ്ഞ് ലോക കപ്പിനിറങ്ങുന്ന താരങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കാനുള്ള സമയം ഇല്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. 

എന്നാല്‍ 2009ല്‍ ഐപിഎല്‍ വിദേശത്ത് വെച്ച് നടത്തിയതില്‍ മറ്റൊരു പ്രഹരം കൂടി ബിസിസിഐയ്ക്ക് കഴിഞ്ഞ ദിവസം ഏല്‍ക്കേണ്ടി വന്നിരുന്നു. വിദേശ പണമിടപാട് നിയമം പാലിക്കാതിരുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 121 കോടി രൂപയാണ് ബിസിസിഐയ്ക്ക് പിഴ ചുമത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com