ക്രിക്കറ്റ് കളിക്കാര്‍ ഫുട്‌ബോള്‍ കളിച്ച് പരിശീലിക്കും, ഫുട്‌ബോള്‍ താരങ്ങളോ? ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഇഷ്ടം ഇന്ത്യയുടെ പ്രിയപ്പെട്ട കായിക ഇനം 

കോഹ് ലിയും ധോനിയുമടങ്ങുന്ന ഫുട്‌ബോള്‍ ഭ്രാന്തന്മാരായാ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പരിശീലനത്തിലേര്‍പ്പെടുമ്പോള്‍ ഫുട്‌ബോള്‍ കളിക്കാതെ പോകുന്നത് അപൂര്‍വമായി മാത്രം
ക്രിക്കറ്റ് കളിക്കാര്‍ ഫുട്‌ബോള്‍ കളിച്ച് പരിശീലിക്കും, ഫുട്‌ബോള്‍ താരങ്ങളോ? ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഇഷ്ടം ഇന്ത്യയുടെ പ്രിയപ്പെട്ട കായിക ഇനം 

ഫുട്‌ബോള്‍ കളി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശീലനത്തിലെ നിര്‍ണായക ഘടകമാണ്. കോഹ് ലിയും ധോനിയുമടങ്ങുന്ന ഫുട്‌ബോള്‍ ഭ്രാന്തന്മാരായാ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പരിശീലനത്തിലേര്‍പ്പെടുമ്പോള്‍ ഫുട്‌ബോള്‍ കളിക്കാതെ പോകുന്നത് അപൂര്‍വമായി മാത്രം. 

എവിടേയും ഇപ്പോള്‍ ഫുട്‌ബോളിന്റെ അലയൊലികളാണ്. പക്ഷേ, റഷ്യയില്‍ കിരീടം ചൂടാന്‍ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് താരങ്ങള്‍ പരിശീലനത്തിലേര്‍പ്പെടുമ്പോള്‍ അവിടെ കടന്നെത്തുന്നത് മറ്റൊരു കായിക ഇനമാണ്.

കബഡി കളിച്ചാണ് ലോക കപ്പിനായി പുറപ്പെടുവാനിരിക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ പരിശീലനം. ഹാരി കെയ്‌നും, വെല്‍ബെക്കുമെല്ലാം ടീമിനൊപ്പം ഇന്ത്യയുടെ പരമ്പരാഗത കായിക ഇനമായ കബഡി കളിച്ച് ടീമിനൊപ്പം ചേരുന്നു. 

ഗ്രൂപ്പ് ജിയില്‍ ടുണീഷ്യയ്ക്കും ബെല്‍ജിയത്തിനും പനാമയ്ക്കും ഒപ്പമാണ് ഇംഗ്ലണ്ട്. ബെല്‍ജിയം ഇംഗ്ലണ്ടിന് ഭീഷണിയാകുമോ എന്ന ചോദ്യമാണ് ഇംഗ്ലണ്ട് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com