യൂറോപ്യന്‍ ക്ലബുകള്‍ വട്ടമിട്ട യുവതാരം, മഞ്ഞപ്പടയുടെ ഗോള്‍ വല കാക്കാന്‍ ആ ചെക്കനെത്തുന്നു

വിദേശ ക്ലബുകളുടെ ശ്രദ്ധ വരെ തന്നിലേക്കെത്തിച്ചായിരുന്നു അണ്ടര്‍-17 ലോക കപ്പില്‍ ധീരജ് സിങ് ഇന്ത്യയുടെ ഗോള്‍വല കാത്തത്
യൂറോപ്യന്‍ ക്ലബുകള്‍ വട്ടമിട്ട യുവതാരം, മഞ്ഞപ്പടയുടെ ഗോള്‍ വല കാക്കാന്‍ ആ ചെക്കനെത്തുന്നു

വിദേശ ക്ലബുകളുടെ ശ്രദ്ധ വരെ തന്നിലേക്കെത്തിച്ചായിരുന്നു അണ്ടര്‍-17 ലോക കപ്പില്‍ ധീരജ് സിങ് ഇന്ത്യയുടെ ഗോള്‍വല കാത്തത്. യൂറോപ്പിലെ വമ്പന്‍ ക്ലബുകളുടെ വരെ ശ്രദ്ധ തന്നിലേക്ക് എത്തിച്ച ഈ മണിപ്പൂര്‍ ഗോള്‍ കീപ്പറെ മഞ്ഞക്കുപ്പായത്തിലേക്ക് എത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 

ലോകോത്തര ക്ലബുകളെല്ലാം ലക്ഷ്യം വെച്ച് ചുറ്റിപ്പറന്ന ഇന്ത്യയുടെ യുവ ഹോട്ട് ഷോട്ട് സ്‌റ്റോപ്പര്‍ അടുത്ത സീസണില്‍ മഞ്ഞപ്പടയ്ക്ക് വേണ്ടി കളിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. 

കഴിഞ്ഞ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വലതു വിങ്ങിലെ ശക്തിയായിരുന്ന റിനോ ആന്റോ ക്ലബ് വിടുന്നതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോള്‍ വല കാക്കാന്‍ യുവ താരത്തെ കൊണ്ട് വന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.

കഴിഞ്ഞ സീസണുകളില്‍ പോള്‍ റച്ബുക്കയെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ പോസ്റ്റിന് മുന്നില്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ റച്ബുക്കയുടെ പരിക്കും സുഭാഷിഷ് റോയിക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാതിരുന്നതും ബ്ലാസ്‌റ്റേഴ്‌സിനെ വലച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com