സച്ചിന്റെ ആരാധകന്‍ ധോനിക്കൊപ്പം, ഉച്ചഭക്ഷണത്തോടെ സ്വീകരിച്ച് ധോനിയും കുടുംബവും

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎല്‍ മൂന്നാം കിരീടത്തിലേക്ക് എത്തിച്ച് ഇപ്പോള്‍ ഫാം ഹൗസില്‍ ഒഴിവു സമയം ചെലവഴിക്കുന്ന ധോനിക്കൊപ്പമാണ് സുധീര്‍
സച്ചിന്റെ ആരാധകന്‍ ധോനിക്കൊപ്പം, ഉച്ചഭക്ഷണത്തോടെ സ്വീകരിച്ച് ധോനിയും കുടുംബവും

ശരീരത്തില്‍ ത്രിവര്‍ണ പതാക വരച്ച്, ദേശീയ പതാക വീശി നില്‍ക്കുന്ന സുധീര്‍ ഗൗതമിനേയും ഗ്യാലറിയില്‍ കാണാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒരു മത്സരവും നമുക്ക് മുന്നിലൂടെ ആ സമയം കടന്നു പോയിട്ടുണ്ടാവാന്‍ സാധ്യതയില്ല. ഒരു പരിധിയും കല്‍പ്പിക്കാതെ സച്ചിനേയും ക്രിക്കറ്റിനേയും ആരാധിക്കുന്ന സുധീര്‍ ഗൗതം കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. പക്ഷേയത് സുധീര്‍ ദൈവത്തെ പോലെ ആരാധിക്കുന്ന സച്ചിനൊപ്പമല്ലെന്ന് മാത്രം. 

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎല്‍ മൂന്നാം കിരീടത്തിലേക്ക് എത്തിച്ച് ഇപ്പോള്‍ ഫാം ഹൗസില്‍ ഒഴിവു സമയം ചെലവഴിക്കുന്ന ധോനിക്കൊപ്പമാണ് സുധീര്‍. സച്ചിന്റെ കടുത്ത ആരാധകന് ധോനിക്കും കുടുംബത്തിനും ഒപ്പം ഉച്ചഭക്ഷണം. 

കളി നടക്കുന്നത് ഇന്ത്യയുടെ ഏത് ഭാഗത്താണെങ്കിലും സച്ചിന്റെ കളി കാണാന്‍ സുധീര്‍ അവിടേക്ക് എത്തിയിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് ബംഗ്ലാദേശിലേക്കും പാക്കിസ്ഥാനിലേക്കും സുധീര്‍ എത്തിയതിന് പുറമെ, 2015 ലോക കപ്പ് കാണാന്‍ സച്ചിന്‍ സുധീറിനെ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും കൊണ്ടുപോയിരുന്നു. 

ക്യാപ്റ്റന്‍ കൂളിനൊപ്പം ഒരു ദിനം. സൂപ്പര്‍ ഫാമിലിക്കൊപ്പം ഫാം ഹൗസില്‍ സൂപ്പര്‍ ലഞ്ച്. വാക്കുകള്‍ കൊണ്ട് ഈ നിമിഷത്തെ വര്‍ണിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു സച്ചിന്റെ ആരാധകന്‍ ധോനിക്കും കുടുംബത്തിനും ഒപ്പമുള്ള ഫോട്ടോകള്‍ ട്വീറ്റ് ചെയ്ത് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com