ക്രൊയേഷ്യയെ തകർത്ത് ബ്രസീൽ; സൂപ്പർ ​ഗോളുമായി നെയ്മർ

ലോകകപ്പ്  സ​ന്നാ​ഹ​ മത്സരത്തിൽ ക്രൊ​യേ​ഷ്യക്കെതിരെ ബ്ര​സീ​ലിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം
ക്രൊയേഷ്യയെ തകർത്ത് ബ്രസീൽ; സൂപ്പർ ​ഗോളുമായി നെയ്മർ

ലി​വ​ർ​പൂ​ൾ: ലോകകപ്പ്  സ​ന്നാ​ഹ​ മത്സരത്തിൽ ക്രൊ​യേ​ഷ്യക്കെതിരെ ബ്ര​സീ​ലിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. ലോ​ക​ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടി​യ​വ​രാ​ണ്​ ഇ​രു​വ​രു​മെ​ന്ന​തി​നാ​ൽ സ​ന്നാ​ഹ മ​ത്സ​ര​ം കടുപ്പമേറിയതായിരുന്നു.

69ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മറിന്റെ സൂപ്പര്‍ ഗോളിലൂടെയാണ് ബ്രസീല്‍ ആദ്യം ഗോള്‍വല ചലിപ്പിച്ചത്. ഇന്‍ജുറി ടൈമിലായിരുന്നു ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. റോബര്‍ട്ടോ ഫിര്‍മിനോയായിരുന്നു ഗോള്‍ നേടിയത്‌

പരിക്കിൻെറ പിടിയിലായിരുന്ന നെ​യ്​​മ​റി​നെ ബെ​ഞ്ചി​ലി​രു​ത്തി​യാ​ണ് ബ്ര​സീ​ൽ ഇറങ്ങിയത്. രണ്ടാം പകുതിയിലാണ് നെയ്മർ കളത്തിലിറങ്ങിയത്. ലി​വ​ർ​പൂ​ളി​​​​​​​​​​​​െൻറ ഹോം​ഗ്രൗ​ണ്ടാ​യ ആ​ൻ​ഫീ​ൽ​ഡി​ലാണ് മത്സരം നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com