ഇസ്രായേലിനെതിരെ കളിച്ചാല്‍ മെസിയെ കത്തിക്കും; പ്രതിഷേധം കടുപ്പിച്ച് പാലസ്ഥീന്‍

ലോക കപ്പിന് മുന്നോടിയായുള്ള തങ്ങളുടെ അവസാന സൗഹൃദ മത്സരമാണ് അര്‍ജന്ററീന ജെറുസലേമില്‍ ഇസ്രായേലിനെതിരെ കളിക്കുന്നത്
ഇസ്രായേലിനെതിരെ കളിച്ചാല്‍ മെസിയെ കത്തിക്കും; പ്രതിഷേധം കടുപ്പിച്ച് പാലസ്ഥീന്‍

ഇസ്രായേലുമായി സൗഹൃദ മത്സരം കളിക്കാനുള്ള തീരുമാനത്തില്‍ നിന്നും അര്‍ജന്റീന പിന്മാറണം എന്ന ആവശ്യം ശക്തമാക്കി പാലസ്ഥീനിയന്‍ ഫുട്‌ബോള്‍ അസോസിയേന്‍. ഇസ്രായേലിനെതിരെ അര്‍ജന്റീന കളിക്കാനിറങ്ങിയാല്‍ മെസിയുടെ ചിത്രങ്ങളും, ഫുട്‌ബോള്‍ മിശിഹയുടെ മുഖവുമായി വരുന്ന ജേഴ്‌സികളും തങ്ങള്‍ കത്തിക്കുമെന്ന് പാലസ്ഥീന്‍ പ്രഖ്യാപിക്കുന്നു.

ലോക കപ്പിന് മുന്നോടിയായുള്ള തങ്ങളുടെ അവസാന സൗഹൃദ മത്സരമാണ് അര്‍ജന്ററീന ജെറുസലേമില്‍ ഇസ്രായേലിനെതിരെ കളിക്കുന്നത്. എന്നാല്‍ അര്‍ജന്റീനയുമായുള്ള കളി ഇസ്രായേല്‍ രാഷ്ട്രീയ ആയുധമാക്കുന്നു എന്നാണ് പാലസ്ഥീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ ജിബ്രില്‍ രജൗബ് ആരോപിക്കുന്നത്. 

ഫുട്‌ബോളിന്റെ പ്രതിരൂപമാണ് മെസി. അതുകൊണ്ട് മെസി വ്യക്തിപരമായി ലക്ഷ്യം വയ്ക്കുകയാണ് ഞങ്ങള്‍. മെസിയുടെ ഫോട്ടോയും ജേഴ്‌സിയും കത്തിക്കുന്നതിനൊപ്പം മെസിയെ ഞങ്ങള്‍ വിലക്കുകയും ചെയ്യും. ഇസ്രായേലിനെതിരെ മെസി കളിക്കില്ല എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും പാലസ്ഥീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ പറയുന്നു. 

ഐസ് ലാന്‍ഡിനെ നേരിട്ട് തുടങ്ങുന്ന ലോക കപ്പ് മത്സരങ്ങള്‍ക്ക് ഒരാഴ്ച മുന്‍പാണ് മെസിയും സംഘവും ജെറുസലേമിലേക്ക് സൗഹൃദമത്സരം കളിക്കുന്നതിനായി എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com