നെയ്മറും മെസിയും അടിക്കുന്ന ഓരോ ഗോളിനും ആയിരം കുട്ടികള്‍ക്ക് ഭക്ഷണം; മാസ്റ്റര്‍കാര്‍ഡിന്റെ ഓഫറിനെതിരെ പ്രതിഷേധം

ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ നാടുകളിലും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്കാണ് മാസ്റ്റര്‍കാര്‍ഡിന്റെ ഓഫര്‍
നെയ്മറും മെസിയും അടിക്കുന്ന ഓരോ ഗോളിനും ആയിരം കുട്ടികള്‍ക്ക് ഭക്ഷണം; മാസ്റ്റര്‍കാര്‍ഡിന്റെ ഓഫറിനെതിരെ പ്രതിഷേധം

ലോക കപ്പ് ഫുട്‌ബോളില്‍ മെസിയും നെയ്മറും ഓരോ ഗോളടിക്കുമ്പോഴും, വിശപ്പില്‍ വലയുന്ന ആയിരം കുട്ടികള്‍ക്ക് വീതം ഭക്ഷണം എത്തിക്കുമെന്ന പരസ്യവുമായെത്തിയ മാസ്റ്റര്‍കാര്‍ഡ് വിവാദത്തില്‍. ലോകമെമ്പാടും മാസ്റ്റര്‍ കാര്‍ഡിന്റെ ഓഫറിനെതിരെ വിമര്‍ശനം ഉയരുമ്പോള്‍ ബ്രസീല്‍ കോച്ചും അതിനോട് നിശബ്ദത പുലര്‍ത്തുന്നില്ല. 

നിങ്ങളുടെ ഈ സന്നദ്ധ പ്രവര്‍ത്തനം നല്ലതാണ്. പക്ഷേ ഏതെങ്കിലും ബ്രസീല്‍ താരമോ, അല്ലെങ്കില്‍ അര്‍ജന്റീനിയന്‍ താരമോ ഗോള്‍ വല ചലിപ്പിക്കുമ്പോഴാണ് നിങ്ങളുടെ ഈ ഓഫറെങ്കില്‍ മാത്രമേ നിങ്ങളുടെ പ്രവര്‍ത്തി മനോഹമാവുകയുള്ളു. ഞങ്ങള്‍ ഇവിടെ ടീമായിട്ടാണ് കളിക്കുന്നത്. നിങ്ങളുടെ ഈ പ്രവര്‍ത്തി ഞങ്ങളെയാകെ അലോസരപ്പെടുത്തുന്നതാണെന്ന് ബ്രസീര്‍ പരിശീലകന്‍ ടിറ്റ് പറയുന്നു. 

2012 മുതല്‍ ബ്രസീലിന്റെ പ്രധാന സ്‌പോണ്‍സര്‍മാരാണ് മാസ്റ്റര്‍കാര്‍ഡ്. മാസ്റ്റര്‍കാര്‍ഡിന്റെ ഈ ചാരിറ്റി പദ്ധതിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും, ഇതിനോട് അനുകൂലമായിട്ടാണ് മെസിയും നെയ്മര്‍ പ്രതികരിച്ചിരിക്കുന്നത്. ഇതുപോലൊരു ക്യാംപെയ്‌നിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു മെസിയുടെ പ്രതികരണം. ചിര വൈരികള്‍ ഒരുമിച്ചു വന്നാല്‍ ഇതുപോലുള്ള മഹത്തരമായ കാര്യങ്ങള്‍ നടക്കും എന്നതിന് തെളിവാണ് ഇതെന്നായിരുന്നു നെയ്മറുടെ വാക്കുകള്‍. 

ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ നാടുകളിലും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്കാണ് മാസ്റ്റര്‍കാര്‍ഡിന്റെ ഓഫര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com