മെസിയാണോ ലോകത്തിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍? ഇതിഹാസ താരം പറയുന്നത് കേള്‍ക്കൂ

ലോകകപ്പ് ഫുട്‌ബോളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
മെസിയാണോ ലോകത്തിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍? ഇതിഹാസ താരം പറയുന്നത് കേള്‍ക്കൂ

ന്‍പത് ലാലിഗ കിരീടങ്ങള്‍, നാല് ചാമ്പ്യന്‍സ് ലീഗ്, അഞ്ച് ബലോണ്‍ ഡി ഓര്‍, ബാഴ്‌സലോണയ്ക്കു വേണ്ടി 552 ഗോളുകള്‍ അങ്ങനെ പോകുന്ന നീണ്ട പട്ടിക ഉയര്‍ത്തിക്കാട്ടി ഒരു വിഭാഗം പറയും, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ലയണല്‍ മെസി. എന്നാല്‍ ഫുട്‌ബോളിന്റെ മിശിഹ ഇതിനെ അംഗീകരിക്കുന്നുണ്ടോ? മെസിയുടെ അഭിപ്രായത്തില്‍ താന്‍ മറ്റൊരു കളിക്കാരന്‍ മാത്രമാണ്. തന്നെ ഏറ്റവും മികച്ചതായി കണക്കാക്കുന്നില്ലെന്നാണ് പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മെസി പറഞ്ഞത്.

'ഞാന്‍ എന്നെത്തന്നെ ഏറ്റവും മികച്ചതാണെന്ന് കണക്കാക്കുന്നില്ല. ഞാന്‍ മറ്റൊരു കളിക്കാരന്‍ മാത്രമാണെന്നാണ് ചിന്തിക്കുന്നത്. കളിക്കളത്തില്‍ കളി ആരംഭിച്ചാല്‍ ഞങ്ങള്‍ എല്ലാവരും ഒരുപോലെയാണ്.'  മെസി പറഞ്ഞു. ലോകകപ്പ് ഫുട്‌ബോളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച രീതിയില്‍ തയാറെടുപ്പ് നടത്തുക എന്നതാണ് പ്രധാനം. യോഗ്യത മത്സരത്തില്‍ അവസാനം വരെ പോരാടേണ്ടി വന്നത് തയാറെടുപ്പുകള്‍ക്കായി സമയം ലഭിക്കാത്തതിനാലാണെന്നും അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

വിജയം കൈവരിക്കാനായി ഞങ്ങള്‍ക്ക് ഇനിയും കൂടുതല്‍ ശക്തമാകേണ്ടതുണ്ട്. എന്നാല്‍ മാത്രമേ മറ്റുള്ള ടീമുകളായ ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, സ്‌പെയ്ന്‍ എന്നിവരുടെ ലെവലിലേക്ക് ഉയരാന്‍ സാധിക്കൂ. ഒരു കൂട്ടം മികച്ച കളിക്കാരാണ് അര്‍ജന്റീനയുടെ ടീമിലുള്ളത്. ഞങ്ങള്‍ എങ്ങനെയാണ് ഇവിടെ എത്തിയത് എന്ന് പ്രധാനമല്ല. വിജയം മാത്രമാണ് ലക്ഷ്യം അതിനായി ശക്തമായി പൊരുതുമെന്നും മെസി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com