ഇന്ത്യന്‍ നായകന് മറ്റൊരു നേട്ടം കൂടി; ഉംറിഗര്‍ അവാര്‍ഡ് കോഹ് ലിക്ക്

2016-17, 2017-18 സീസണുകളിലെ മികവാണ് കോഹ് ലിയെ ബിസിസിഐയുടെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഇന്ത്യന്‍ നായകന് മറ്റൊരു നേട്ടം കൂടി; ഉംറിഗര്‍ അവാര്‍ഡ് കോഹ് ലിക്ക്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് മറ്റൊരു നേട്ടം കൂടി. മികച്ച രാജ്യാന്തര ക്രിക്കറ്റ് താരത്തിന് ബിസിസിഐ നല്‍കുന്ന പുരസ്‌കാരമായ ഉംറിഗര്‍ അവാര്‍ഡിന് കോഹ് ലി അര്‍ഹനായി. 2016-17, 2017-18 സീസണുകളിലെ മികവാണ് കോഹ് ലിയെ ബിസിസിഐയുടെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 

പുരുഷ വിഭാഗത്തില്‍ കോഹ് ലി നേട്ടം കൊയ്തപ്പോള്‍ കഴിഞ്ഞ രണ്ട് സീസണുകളിലെ മികച്ച കളിക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയുമാണ് ഈ അവാര്‍ഡ് ഏറ്റുവാങ്ങുന്ന വനിതാ താരങ്ങള്‍. 

2016 മുതല്‍ കോഹ് ലിയുടെ കുതിപ്പിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷിയായത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേത് ഉള്‍പ്പെടെ 134 മത്സരങ്ങള്‍ കളിച്ച് 8545 റണ്‍സാണ് കോഹ് ലി ഇതിനോടകം അടിച്ചെടുത്തിരിക്കുന്നത്. 

മികച്ച സ്‌റ്റേറ്റ് അസോസിയേഷനുള്ള 2016-17 സീസണിലെ ബിസിസിഐയുടെ അവാര്‍ഡ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്വന്തമാക്കിയപ്പോള്‍ 2017-18 സീസണിലെ മികവിന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനാണ് പുരസ്‌കാരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com