പുതിയ താരോദയമാകാന്‍ സച്ചിൻ ടെൻ‌ഡുൽക്കറിന്റെ മകൻ; അണ്ടർ-19 ഇന്ത്യൻ ടീമിൽ

അണ്ടർ-19 ഇന്ത്യൻ ടീമിൽ സച്ചിൻ ടെൻ‌ഡുൽക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കറും ഇടം നേടി
പുതിയ താരോദയമാകാന്‍ സച്ചിൻ ടെൻ‌ഡുൽക്കറിന്റെ മകൻ; അണ്ടർ-19 ഇന്ത്യൻ ടീമിൽ

മുംബൈ:അണ്ടർ-19 ഇന്ത്യൻ ടീമിൽ സച്ചിൻ ടെൻ‌ഡുൽക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കറും ഇടം നേടി. അടുത്ത മാസം നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിലേയ്ക്കാണ് അർജുൻ ടെൻഡുൽക്കറെ തെരഞ്ഞെടുത്തത്. 

ഒരു ചതുർദിനവും ഒരു ഏകദിനവും അടങ്ങുന്ന പര്യടനത്തിലേക്കാണ് ഇടംകെെയ്യൻ ബൗളറായ അർജുൻ ഇടം നേടിയത്. ഡൽഹി വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനായ അനുർജ് റാവത്താണ് ചതുർദിന മത്സരത്തിൽ ടീമിനെ നയിക്കുക. ഏകദിനത്തിൽ ഉത്തർപ്രദേശ് താരം അര്യൻ ജുലയിന്റെ നായകത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക.

കഴിഞ്ഞ വർഷം നടന്ന കൂച്ച് ബിഹാർ ട്രോഫിയിൽ മുംബയ് അണ്ടർ- 19 ടീമിൽ ഇടം പിടിച്ച അർജുൻ ടൂർണമെന്റിൽ 18 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയയിൽ അടുത്തിടെ നടന്ന ഗ്ലോബൽ ട്വന്റി-20 സീരിയസിൽ ഓൾറൗണ്ട് പ്രകടനം കാഴ്ച്ച വച്ച് അർജുൻ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com