ഞങ്ങള്‍ക്ക് ആക്രമിച്ചു കളിക്കണം, ഇത് ബോറടിയാണ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ഉസൈന്‍ ബോള്‍ട്ട്‌

അറ്റാക്കിങ് ടീം എന്ന നിലയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍
ഞങ്ങള്‍ക്ക് ആക്രമിച്ചു കളിക്കണം, ഇത് ബോറടിയാണ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ഉസൈന്‍ ബോള്‍ട്ട്‌

പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കാലിടറിയതിന് പിന്നാലെ വിമര്‍ശനങ്ങളെ പ്രതിരോധിക്കലായിരുന്നു മൗറിഞ്ഞോയുടെ പ്രധാന ദൗത്യം. ഇപ്പോഴിതാ ട്രാക്കിലെ ജമൈക്കന്‍ ഇതിഹാസവും മൗറിഞ്ഞോയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചെത്തുകയാണ്. 

ബോറടിപ്പിക്കുന്ന ഫുട്‌ബോളാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിക്കുന്നതെന്നാണ് ബോള്‍ട്ടിന്റെ വിമര്‍ശനം. അതിന് ബോള്‍ട്ട് പഴി ചാരുന്നത് മൗറിഞ്ഞോയേയും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആരാധകനാണ് ബോള്‍ട്ട്. റെഡ് ഡെവിള്‍സിനെതിരെ കളിക്കുകയാണ് തന്റെ സ്വപ്‌നം എന്ന് വരെ ബോള്‍ട്ട് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രകടനത്തില്‍ വേഗ രാജവും നിരാശനാണ്. 

ബോള്‍ട്ടിന്റെ ആ സ്വപ്നം ഈ ഞായറാഴ്ച പാതി സാക്ഷാത്കരിക്കപ്പെടും എന്ന് വേണമെങ്കില്‍ പറയാം. യൂനിസെഫിന്റെ സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തില്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ ബോള്‍ട്ടും പന്ത് തട്ടാനിറങ്ങും. ഈ മത്സരത്തിന് മുന്‍പാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കളി ശൈലിയെ ബോള്‍ട്ട് വിമര്‍ശിക്കുന്നത്. 

നല്ല തുടക്കമായിരുന്നു നമ്മുടേത്. എന്നാല്‍ പോക പോകെ ബോറടിയായി. അറ്റാക്കിങ് ടീം എന്ന നിലയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍ ,അതുകൊണ്ട് തന്നെ ഈ കളി ശൈലി എനിക്ക് ഉള്‍ക്കൊള്ളാനായിരുന്നില്ല. അതിന് ഉത്തരവാദി മൗറിഞ്ഞോയാണ്. പക്ഷേ അദ്ദേഹത്തിന്റെ രീതി അതാണെന്നും എട്ട് തവണ ഒളിംപിക്‌സ് ചാമ്പ്യനായ ബോള്‍ട്ട് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com