താടിയും ഇന്‍ഷ്വര്‍ ചെയ്ത് കോഹ് ലി? വീഡിയോ സഹിതം തെളിവുമായി രാഹുല്‍

താടിയും ഇന്‍ഷ്വര്‍ ചെയ്യുമോ? ചെയ്യുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുല്‍ പറയുന്നത്
താടിയും ഇന്‍ഷ്വര്‍ ചെയ്ത് കോഹ് ലി? വീഡിയോ സഹിതം തെളിവുമായി രാഹുല്‍

കായിക താരങ്ങള്‍ കയ്യും കാലും കണ്ണും എന്നിങ്ങനെ ഓരോ ശരീര ഭാഗങ്ങള്‍ പ്രത്യേകം ഇന്‍ഷ്വര്‍ ചെയ്യുന്നു എന്നത് പുതുമയുള്ള കാര്യമല്ല. പക്ഷേ താടിയും ഇന്‍ഷ്വര്‍ ചെയ്യുമോ? ചെയ്യുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുല്‍ പറയുന്നത്. 

അതും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ചെയ്‌തെന്ന് തെളിവ് സഹിതമാണ് കെ.എല്‍.രാഹുല്‍ പറയുന്നത്. സിസിടിവി ഫൂട്ടേജ് എന്ന് തോന്നിക്കും വിധമുള്ള വീഡിയോയാണ് രാഹുല്‍ ആരാധകരുടെ മുന്നിലേക്ക് വയ്ക്കുന്നത്. 

ഇതില്‍ രണ്ട് എക്‌സിക്യൂട്ടീവുകള്‍ കോഹ് ലിയുടെ താടിയുടെ ഫോട്ടോയും അളവുമെല്ലാം എടുക്കുന്നുണ്ട്. ശേഷം ഒരു ഡോക്യുമെന്റില്‍ കോഹ് ലി ഒപ്പിടുകയും ചെയ്യുന്നു. രാഹുലിന്റെ കളിയാണോ ഇത്, അല്ലെങ്കില്‍ യാഥാര്‍ഥ്യമാണോ എന്ന് വ്യക്തമല്ലെങ്കിലും ആരാധകര്‍ സംഗതി ഏറ്റെടുത്തു കഴിഞ്ഞു. 

താടിയെ കുറിച്ചാണ് നിങ്ങള്‍ക്ക് എപ്പോഴും ചിന്തയെന്നറിയാം. എന്നാലിപ്പോള്‍ താടി ഇന്‍ഷ്വര്‍ ചെയ്യുന്നു എന്ന വാര്‍ത്തയിലൂടെ നിങ്ങള്‍ എന്റെ സിന്താദ്ധത്തെ ഉറപ്പിക്കുകയാണെന്നാണ് രാഹുല്‍ വീഡിയോയ്‌ക്കൊപ്പം കുറിക്കുന്നത്. 

ബ്രേക്കിങ് ദി ബേര്‍ഡ് ചലഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ട്രെന്‍ഡ് ആയിട്ടും കോഹ് ലി അതിനോട് മുഖം തിരിച്ചിരുന്നു. താടി സംരക്ഷിക്കുന്നതിന് വേണ്ടി ഒയിലുകള്‍ മാര്‍ക്കറ്റില്‍ സുലഭമായതിനാല്‍ താടി നിലനിര്‍ത്തുക എന്നത് ഒരു പ്രശ്‌നമേ അല്ലെന്നാണ് കോഹ് ലി പറഞ്ഞിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com