ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയം: ഷമിയെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയം: ഷമിയെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി

ബെംഗളൂരു: ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നാണ് ഷമിയെ ഒഴിവാക്കിയത്. പകരം നവദീപ് സെയ്‌നിയെ ടീമിലുള്‍പ്പെടുത്തി.

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ടെസ്റ്റ് നടന്നത്. ഷമിയെ ഒഴിവാക്കിയതിന് പുറമെ പേസ്ബൗളര്‍മാരായ മുഹമ്മദ് സിറാജ്, രജ്‌നീഷ് ഗുര്‍ബാനി എന്നിവരോട് ടീമിന്റെ പരിശീലനത്തില്‍ പങ്ക്‌ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

ജൂണ്‍ 14ന് ബെംഗളൂരുവിലാണ് മത്സരം. നേരത്തെ ഫിറ്റ്‌നെസ് ടെസ്റ്റ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യാടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്ന് മലയാളി താരം സജ്ഞു സാംസണെയും ഒഴിവാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com