സ്പിന്നില്‍ ഒരുക്കിയ കെണികളെ അടിച്ചു പറത്തി ധവാന്‍; ദയയില്ലാതെ അഫ്ഗാനിസ്ഥാനോട് ഇന്ത്യ

ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് മുന്നില്‍ റാഷിദ് ഖാന്‍ ഉള്‍പ്പെടുന്ന അഫ്ഗാനിസ്ഥാന്റെ സ്പിന്‍ കരുത്തിന് മറുപടിയില്ല
സ്പിന്നില്‍ ഒരുക്കിയ കെണികളെ അടിച്ചു പറത്തി ധവാന്‍; ദയയില്ലാതെ അഫ്ഗാനിസ്ഥാനോട് ഇന്ത്യ

ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ഏട് കുറിക്കുന്ന അഫ്ഗാനിസ്ഥാന് പക്ഷേ തുടക്കം അത്ര സുഖകരമല്ല. ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് മുന്നില്‍ റാഷിദ് ഖാന്‍ ഉള്‍പ്പെടുന്ന അഫ്ഗാനിസ്ഥാന്റെ സ്പിന്‍ കരുത്തിന് മറുപടിയില്ല. 

അഞ്ച് സ്പിന്നര്‍മാരുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ ഏകദിന ശൈലിയില്‍ കളിച്ചായിരുന്നു ശിഖര്‍ ധവാന്റേയും മുരളീ വിജയിയുടേയും തുടക്കം. 96 പന്തില്‍ 19 ഫോറും മൂന്ന് സിക്‌സും പറത്തി ധവാന്‍ സെഞ്ചുറി കുറിച്ചാണ് പവലിയനിലേക്ക് മടങ്ങിയത്. 

ടെസ്റ്റ് ക്രിക്കറ്റില്‍ ലഞ്ച് ബ്രേക്കിന് മുന്‍പ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ധവാന്‍ തന്റെ പേരിലാക്കി. കോഹ് ലിയുടെ അഭാവത്തില്‍ രഹാനെ നയിക്കുന്ന ടീമിനെതിരെ മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, സഹിര്‍ ഖാന്‍, ഹംസ കൊടക് എന്നീ സ്പിന്നര്‍മാരെ ഇറക്കിയാണ് അഫ്ഗാന്‍ തങ്ങളുടെ ആദ്യ ടെസ്റ്റിനിറങ്ങിയത്. 

ഐപിഎല്ലില്‍ റാഷിദ് ഖാന്‍ ഉള്‍പ്പെടെയുള്ള അഫ്ഗാന്‍ സ്പിന്നര്‍മാരെ നേരിട്ടതിന്റെ മുന്‍തൂക്കം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. അഹ്മദ്‌സായിയാണ് ധവാന്റെ വിക്കറ്റ് വീഴ്ത്തി അഫ്ഗാനിസ്ഥാന്റെ ടെസ്റ്റിലെ ആദ്യ വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com