അമ്മ പാലില്‍ ഒരുപാട് വെള്ളം ചേര്‍ക്കുമായിരുന്നു; ഇല്ലായ്മകളുടെ അനുഭവം തുറന്ന് പറഞ്ഞ് ലുകാകു

കടുത്ത ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പടപൊരുതിയ ബാല്യത്തിന്റെ കരുത്തിലാണ് ബെല്‍ജിയം സൂപ്പര്‍ താരം റൊമേലു ലുകാകു
അമ്മ പാലില്‍ ഒരുപാട് വെള്ളം ചേര്‍ക്കുമായിരുന്നു; ഇല്ലായ്മകളുടെ അനുഭവം തുറന്ന് പറഞ്ഞ് ലുകാകു

ടുത്ത ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പടപൊരുതിയ ബാല്യത്തിന്റെ കരുത്തിലാണ് ബെല്‍ജിയം സൂപ്പര്‍ താരം റൊമേലു ലുകാകു തന്റെ ഫുട്‌ബോള്‍ ജീവിതം കെട്ടിപ്പടുത്തത്. ഇന്ന് ഫുട്‌ബോള്‍ സമ്മാനിച്ച ജീവിത സൗഭാഗ്യങ്ങളുടെ സന്തോഷം മറച്ചുവയ്്ക്കാതിരിക്കാനും ലുകാകു ശ്രദ്ധിക്കുന്നു.താന്‍ പിന്നിട്ട വഴികളെക്കുറിച്ച് ലുകാകു നല്ല ബോധവാനാണ്. ബെല്‍ജിയം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന പെരുമ സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ലുകാകു പറയുന്നു. ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഉജ്ജ്വല വിജയത്തോടെ ബെല്‍ജിയം തുടക്കമിട്ടപ്പോള്‍ ഇരട്ട ഗോളുകളുമായി നിറഞ്ഞത് 25കാരനായ താരമായിരുന്നു. പനാമയെ 3-0ത്തിന്് തകര്‍ത്താണ് ബെല്‍ജിയത്തിന്റെ വിജയം. 
ഇന്ന് കുടുംബത്തെ സംരക്ഷിക്കാന്‍ സാധിക്കുന്നതിന്റെ ആനന്ദം ലുകാകു പങ്കുവയ്ക്കുകയാണ്. കുട്ടിക്കാലത്ത് ദാരിദ്ര്യമായതിനാല്‍ പലരും തരുന്ന റൊട്ടിയും പാലും കഴിച്ചാണ് വിശപ്പകറ്റിയിരുന്നത്. ചില ദിവസങ്ങളില്‍ അമ്മ അഡോള്‍ഫിനെ പാലില്‍ വെള്ളം ചേര്‍ത്താണ്  നല്‍കിയിരുന്നത്. പണമടക്കാനില്ലാത്തതിനാല്‍  വീട്ടിലെ വൈദ്യുതിയും കേബിള്‍ കണക്ഷനും എല്ലാം കട്ടാകും. രണ്ട് മൂന്ന് ആഴ്ചകള്‍ വരെ വീട്ടില്‍ വൈദ്യുതി ഉണ്ടാകില്ല. പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാകാന്‍ ചെറുപ്പത്തില്‍ തന്നെ ആഗ്രഹം തോന്നി. പക്ഷേ സ്വന്തമായി ബൂട്ട് പോലുമുണ്ടായിരുന്നില്ല. പിതാവിന്റെ പഴയ ബൂട്ട് ഉപയോഗിച്ചാണ് കളിച്ച് തുടങ്ങിയത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായിരുന്നു ലുകാകുവിന്റെ പിതാവും. പക്ഷേ കാര്യമായ സമ്പാദ്യങ്ങളൊന്നും പിതാവിന് നേടാന്‍ സാധിച്ചില്ല. 2006ല്‍ ആന്റര്‍ലറ്റ് യൂത്ത് ടീമിന്റെ ഭാഗമായതോടെയാണ് തന്റെ കാലം തെളിഞ്ഞതെന്നും ലുകാകു വ്യക്തമാക്കി. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നിര്‍ണായക താരമാണ് ലുകാകു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com